HOME
DETAILS

ഇതുപോലൊരു മണ്ടത്തരം ആരും ചെയ്തിട്ടില്ല

  
backup
April 27 2019 | 18:04 PM

%e0%b4%87%e0%b4%a4%e0%b5%81%e0%b4%aa%e0%b5%8b%e0%b4%b2%e0%b5%8a%e0%b4%b0%e0%b5%81-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%82-%e0%b4%86%e0%b4%b0%e0%b5%81%e0%b4%82

 

ന്യൂഡല്‍ഹി: ജി.എസ്.ടി നടപ്പാക്കിയതിലും നോട്ട് നിരോധനത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിശിതമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജി.എസ്.ടി നടപ്പാക്കിയതിലെ പാളിച്ചയും യാതൊരു ആസൂത്രണമോ കൂടിയാലോചനയോ ഇല്ലാതെ നോട്ട് നിരോധിച്ച നടപടിയും വിഡ്ഡിത്തമാണ് എന്നായിരുന്നു രാഹുലിന്റെ പരിഹാസം.
സ്വതന്ത്ര ഇന്ത്യയുടെ 70 വര്‍ഷത്തെ ചരിത്രത്തില്‍ ഇതുവരെ ആരും ഇതുപോലൊരു 'മണ്ടത്തരം' ചെയ്തിട്ടില്ലെന്നു രാഹുല്‍ പറഞ്ഞു. ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു പ്രചാരണ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. യു.പി.എ അധ്യക്ഷയായ അമ്മ സോണിയാ ഗാന്ധിയാണ് റായ്ബറേലിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.


ചൗക്കീദാര്‍ (കാവല്‍ക്കാരന്‍) ചോറി (മോഷണം) നടത്തിയിരിക്കുന്നു. രാജ്യത്തെ ഫാക്ടറികള്‍ അടച്ചുപൂട്ടേണ്ടി വന്നു. അമേത്തിയിലെയും റായ്ബറേലിയിലെയും ജനങ്ങള്‍ക്ക് ഇക്കാരണത്താല്‍ തൊഴില്‍ നഷ്ടമായെന്നും അദ്ദേഹം ആരോപിച്ചു.


22 ലക്ഷം സര്‍ക്കാര്‍ ജോലികള്‍ നികത്തപ്പെടാതെ കിടക്കുകയാണ്. ഈ ജോലികളിലേക്കൊന്നും നിയമനം നടത്താന്‍ നരേന്ദ്ര മോദിക്കു താല്‍പ്പര്യമില്ല. കോര്‍പ്പറേറ്റുകളായ സ്വന്തം സുഹൃത്തുക്കളെ സന്തോഷിപ്പിക്കാന്‍ മാത്രമേ അദ്ദേഹത്തിനു സമയമുള്ളൂ. കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ ആദ്യ വര്‍ഷം തന്നെ ഈ 22 ലക്ഷം തസ്തികകളിലും നിയമനം നടത്തും. പഞ്ചായത്തുകളില്‍ 10 ലക്ഷം ജോലികള്‍ സൃഷ്ടിക്കുമെന്നും രാഹുല്‍ പറഞ്ഞു.
ഇന്ത്യയില്‍ പാവങ്ങളെ കൊള്ളയടിച്ച ഒരൊറ്റ പ്രധാനമന്ത്രിയേയുള്ളൂ, അദ്ദേഹത്തിന്റെ പേര് നരേന്ദ്ര മോദിയെന്നാണ്. നോട്ട് നിരോധനം കള്ളപ്പണത്തിനെതിരായ പോരാട്ടം ആയിരുന്നുവെന്ന് നരേന്ദ്ര മോദി ഇന്ത്യക്കാരോടു നുണ പറയുകയായിരുന്നു.
അത് കള്ളപ്പണത്തിനെതിരായ നീക്കമായിരുന്നുവെങ്കില്‍ എന്തുകൊണ്ട് ഒരു കള്ളനും എ.ടി.എമ്മുകള്‍ക്കു മുന്‍പില്‍ വരി നില്‍ക്കുന്നത് ആരും കണ്ടില്ല. കര്‍ഷകരില്‍ നിന്ന് 10,000 കോടി രൂപയാണ് മോദി കൊള്ളയടിച്ചത്. എന്നിട്ട് ഈ പണം വ്യവസായികള്‍ക്കു കൊടുത്തു. അനില്‍ അംബാനിയും നീരവ് മോദിയും വിജയ് മല്യയും ലളിത് മോദിയും ഇപ്പോള്‍ എവിടെയാണ്? ജയിലിലാണോ?- രാഹുല്‍ ചോദിച്ചു.
റായ്ബറേലിയിലെ ഒരു സാധാരണക്കാരനായ കര്‍ഷകന്‍ കൃഷി ചെയ്യാനായി 20,000 രൂപ ബാങ്ക് വായ്പയെടുക്കുകയും അത് അടയ്ക്കാന്‍ കഴിയാതെ വരികയും ചെയ്താല്‍ ആ കര്‍ഷകനെ ജയിലിടക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. എന്നാല്‍, കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കര്‍ഷകര്‍ വായ്പയെടുത്തതിന്റെ പേരില്‍ ജയിലില്‍ പോകേണ്ടി വരില്ല.
കര്‍ഷകര്‍ക്കു മാത്രമായി കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രത്യേക ബജറ്റ് കൊണ്ടുവരും. അതിലൂടെ ചുരുങ്ങിയ താങ്ങുവിലയും വിളകളുടെ നാശനഷ്ടവും അതിന്റെ നഷ്ടപരിഹാരവും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അറിയും- രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  9 minutes ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  25 minutes ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  an hour ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  2 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  3 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  3 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  3 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  3 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  4 hours ago