HOME
DETAILS
MAL
ഫാ. ടോം ഉഴുന്നാലിലിന്റെ മോചന ശ്രമങ്ങള്‍ വേഗത്തിലാക്കണം
backup
July 21 2016 | 19:07 PM
കല്‍പ്പറ്റ: ഐ.എസ് തീവ്രവാദികളുടെ പിടിയിലകപ്പെട്ടിട്ട് മാസങ്ങളായിട്ടും മോചനം ലഭിക്കാത്ത ഫാദര്‍ ടോം ഉഴുന്നാലിലിന്റെ മോചനശ്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് ക്രിസ്ത്യന്‍ കള്‍ച്ചറല്‍ ഫോറം ജില്ലാ കമ്മിറ്റി കേന്ദ്ര സര്‍ക്കാരിനോടഭ്യര്‍ഥിച്ചു.
സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്ന വീഡിയോ ദൃശ്യങ്ങള്‍ അദ്ദേഹത്തിന്റേതു തന്നയാണെന്ന് കുടുംബാംഗങ്ങള്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തിലെ വിശ്വാസ സമൂഹത്തിനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും ഉണ്ടായിട്ടുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ അടിയന്തിരമായി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."