തകര്‍ന്നടിഞ്ഞ് രൂപയുടെ മൂല്യം; നേട്ടം കൊയ്ത് പ്രവാസികള്‍
ജിദ്ദ: ഡോളറിനെതിരെ രൂപയുടെ മൂല്യം തകര്‍ന്നടിഞ്ഞു. എക്കാലത്തെയും താഴ്ന്ന നിലവാരത്തിലാണ് ഇന്ത്യന്‍ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞത്. അതേ സമയം പ്രവാസികളെ സംബന്ധിച്ചിടത്തോളം രൂപയുടെ മൂല്യ തകര്‍ച്ച വന്‍ നോട്ടമാണ്. നിലവില്‍ നാട്ടിലേക്ക് പണമയച്ചാല്‍ ഇരട്ടി മൂല്യം കിട്ടും. ഗള്‍ഫ് പണത്തിന് ഇന്ത്യയുടെ 20 രൂപയോളം കിട്ടുമെന്നാണ് പുതിയ വിവരം.
അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 42 പൈസ ഇടിഞ്ഞു. ഇപ്പോള്‍ 70.52 രൂപ കൊടുത്താല്‍ മാത്രമേ ഡോളര്‍ വാങ്ങാന്‍ സാധിക്കൂ. എണ്ണമേഖലയില്‍ നിക്ഷേപിച്ചിരുന്നവരാണ് ഡോളര്‍ വാങ്ങിക്കൂട്ടുന്നത്. എണ്ണവില കുതിച്ചുയരുന്ന ഘട്ടത്തിലാണ് രൂപ തകര്‍ച്ച നേരിടുന്നത്.
അതേ സമയം ചൊവ്വാഴ്ച വിപണി പ്രവര്‍ത്തനം അവസാനിക്കുമ്പോള്‍ രൂപ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 70.10 രൂപയാണ് ക്ലോസ് ചെയ്തത്. ബുധനാഴ്ച വിപണി പ്രവര്‍ത്തനം തുടങ്ങിയ ഉടനെ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. 42 പൈസ ഇടിഞ്ഞു. ഇനിയും ഇടിവ് തുടരുമെന്നാണ് കരുതുന്നത്.
അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര ഇടപാടില്‍ കരിനിഴല്‍ വീണതും നിക്ഷേപകര്‍ക്ക് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇന്ത്യയുടെ വ്യാപാര കമ്മി വര്‍ധിക്കുന്നതാണ് രൂപയ്ക്ക് തിരിച്ചടിയായത്. അഞ്ചുവര്‍ഷത്തെ ഏറ്റവും വലിയ വ്യാപാര കമ്മിയാണ് ഇന്ത്യ നേരിടുന്നത്.
അമേരിക്കയുടെയും മെക്‌സിക്കോയുടെയും വ്യാപാര മേഖലയില്‍ ശുഭപ്രതീക്ഷ വന്നത് നിക്ഷേപകര്‍ക്ക് ആശ്വാസം നല്‍കിയിരുന്നു. എന്നാല്‍ പൊടുന്നനെയാണ് വിപണി കൂപ്പുകുത്താന്‍ തുടങ്ങിയത്. ചൈനയുമായുള്ള അമേരിക്കയുടെ നികുതി തര്‍ക്കമാണ് വിപണി തകര്‍ച്ചയ്ക്ക് കാരണമായി വിലയിരുത്തുന്നത്.
എന്നാല്‍ വ്യാപാര പ്രതിസന്ധിക്ക് പുറമെ എണ്ണവില വര്‍ധിക്കുന്നതും രൂപയ്ക്ക് തിരിച്ചടിയായി. അമേരിക്കയുടെ ഇറാന്‍ ഉപരോധമാണ് എണ്ണവിപണിയെ ആശങ്കയിലാഴ്ത്തുന്നത്. എന്നാല്‍ ഇറാന്‍ അമേരിക്കക്കെതിരെ നിയമനടപടി സ്വീകരിച്ചത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന് നിക്ഷേപകര്‍ കരുതുന്നു. ഇതോടെ ഡോളര്‍ വാങ്ങിക്കൂട്ടാന്‍ നിക്ഷേപകര്‍ താല്‍പ്പര്യം കാണിച്ചതും രൂപയ്ക്ക് തിരിച്ചടിയായി.
എന്നാല്‍ പ്രവാസികളെ സംബന്ധിച്ചടത്തോളം ബുധനാഴ്ച കണക്ക് പ്രകാരം യുഎഇ ദിര്‍ഹത്തിന് 19.20 രൂപ ലഭിക്കും. സഊദി റിയാലിന് 18.80 രൂപയും ഖത്തറിന് 19.37ഉം ബഹ്‌റയ്ന്‍ ദിനാറിന് 187 ഉം കുവൈത്ത് ദിനാറിന് 232 രൂപയും ലഭിക്കും. രൂപ ഇനിയും ഇടിയുന്ന സാഹചര്യത്തില്‍ ദിര്‍ഹത്തിന്റെ മൂല്യം കൂടും. അവസരം മുതലെടുത്ത് പ്രവാസികള്‍ നാട്ടിലേക്ക് പണമയക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവുണ്ടായതായി മണി എക്‌സ്‌ചേഞ്ച് സ്ഥാപന അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."