HOME
DETAILS

ഐ എസ് മനുഷ്യകുലത്തിനു ഭീഷണി

  
backup
July 21 2016 | 19:07 PM

%e0%b4%90-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%95%e0%b5%81%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%ad%e0%b5%80

മാനവികതയിലൂന്നിയ ആത്മീയതയാണു മതങ്ങളും ആചാര്യന്മാരും മുന്നോട്ടുവച്ചത്. ഇസ്‌ലാമും അതിനു വളരെവലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ഇതരസമുദായങ്ങളുമായി ഇടകലര്‍ന്നുജീവിച്ചും ബന്ധങ്ങളിലും ഇടപാടുകളിലും മതംനോക്കാതെ സഹകരിച്ചും പരസ്പരംബഹുമാനിച്ചുമൊക്കെത്തന്നെയാണു നമ്മുടെ നാട്ടില്‍ നാളിതുവരെ മുസ്‌ലിംകള്‍  ജീവിച്ചു വന്നത്.

തങ്ങള്‍ വിശ്വസിക്കുന്നതല്ലാത്തതൊന്നും നിലനില്‍ക്കാന്‍ പാടില്ലെന്ന മതശുദ്ധിവാദവും അതിനു ലഭിച്ച വലിയസ്വീകാര്യതയുമാണു പ്രശ്‌നങ്ങളുടെ തുടക്കമെന്നാണ് എന്റെ കാഴ്ചപ്പാട്. ഇസ്‌ലാമില്‍ത്തന്നെ ധാരാളം വിശ്വാസ,സാംസ്‌കാരികധാരകളുണ്ട്. ഇത്തരം വൈിധ്യങ്ങള്‍ അംഗീകരിക്കാന്‍ റാഡിക്കല്‍ സലഫിസം തയ്യാറാവുന്നില്ലെന്നു മാത്രമല്ല സഹോദരസമുദായങ്ങളോട് ഇടകലര്‍ന്നും മതംനോക്കാതെ സഹകരിച്ചും ബഹുമാനിച്ചും ജീവിക്കുന്ന കേരളത്തിലെ സാധാരണക്കാരായ മുസ്‌ലിം ജനതയോട് 'നിങ്ങള്‍ പിന്തുടരുന്നതല്ല യഥാര്‍ഥ ഇസ്‌ലാ'മെന്നും ശുദ്ധഇസ്‌ലാം (ദൈവത്തിന്റെയടുത്തു സ്വീകാര്യമായ വിശ്വാസ,ജീവിതരീതി) സലഫിസമാണെന്നും അതുതന്നെ റാഡിക്കല്‍ സലഫിസമാണെന്നും തെറ്റിദ്ധരിപ്പിക്കുകയാണവര്‍. അതിന്റെ പ്രതിഫലനമായാണു യുവാക്കള്‍ തങ്ങള്‍ക്കു കേരളത്തില്‍ ജീവിക്കാനാകില്ലെന്നും ശുദ്ധഇസ്‌ലാമാകാന്‍ പറ്റിയനാട്ടിലേയ്ക്കു പോകണമെന്നാഗ്രഹിക്കുന്നത്.

മക്കയിലെ വിശ്വാസികള്‍ കടുത്തഅക്രമങ്ങള്‍ക്കിരയാവുകയും അവരുടെ നിലനില്‍പ്പുതന്നെ ഭീഷണിയിലാവുകയും ചെയ്ത സന്ദര്‍ഭത്തില്‍ ആ രാജ്യത്തിന്റെ ഭരണാധികാരികൂടിയായ പ്രവാചകനോടു യുദ്ധംചെയ്യാന്‍ ആഹ്വാനംചെയ്ത് ഇറങ്ങിയ ഖുര്‍ആന്‍ ആയത്തിനെ മറയാക്കി 1400 വര്‍ഷങ്ങള്‍ക്കിപ്പുറം അത് അക്ഷരാര്‍ഥത്തില്‍ പ്രായോഗികമാക്കാന്‍ ശ്രമിക്കുന്നത് മൗഢ്യമാണ്.

ഖുര്‍ആന്‍ മുഹമ്മദ് നബിയോടു യുദ്ധത്തിന് ആഹ്വാനംചെയ്തത് അദ്ദേഹം ഭരണാധികാരിയായിരുന്നപ്പോഴാണ്. അതിനുമുമ്പ് അങ്ങേയറ്റത്തെ ത്യാഗംസഹിക്കേണ്ടിവന്ന ഘട്ടങ്ങളില്‍ ഇത്തരമൊരു ആഹ്വാനമുണ്ടായിട്ടില്ല. അതിനാല്‍ യുദ്ധം ഭരണാധികാരികള്‍ക്കുമാത്രം അനുവദിക്കപ്പെട്ടതാണെന്നു വ്യക്തം. നൂറ്റാണ്ടുകള്‍ക്കുമുമ്പ് അന്നത്തെ സാമൂഹികരാഷ്ട്രീയസാഹചര്യത്തിലിറങ്ങിയ ഖുര്‍ആനിലെ സൂക്തങ്ങളെ അതിന്റെ അക്ഷരാര്‍ഥത്തില്‍ ഇന്നു പ്രായോഗികവല്‍ക്കരിക്കണമെന്നു പറയുന്നത് ഖുര്‍ആനിനെ മനസിലാക്കേണ്ടരീതിയില്‍ മനസിലാക്കാത്തതിന്റെ തകരാറാണ്.

അടിസ്ഥാനപരമായി ലോകത്തു മതങ്ങള്‍ തമ്മിലുള്ള അന്തരം വളരെച്ചെറുതാണ്. എല്ലാറ്റിന്റെയും അടിസ്ഥാനതത്വം ഒന്നാണ്. എല്ലാ മതങ്ങളും നയിക്കുന്നത് ഏകനായ സൃഷ്ടാവിലേയ്ക്കാണ്. ഓം ശാന്തി, അസലാമു അലൈകും എന്നീ പ്രയോഗങ്ങളുടെ വാക്കര്‍ഥം ഒന്നുതന്നെ. ദൈവത്തില്‍നിന്നുള്ള ശാന്തി താങ്കള്‍ക്കുണ്ടാവട്ടെ എന്ന മഹത്തായ പ്രാര്‍ഥനാവചനമാണു രണ്ടും. ഇവയിലൊന്നു മറ്റേവിഭാഗക്കാര്‍ക്ക് അരോചകമായിത്തോന്നുന്നു മനസിലാക്കുന്നതിലെ തെറ്റുകൊണ്ടാണ്. ക്രിസ്ത്യാനികളും മുസ്‌ലിംകളും ഇബ്രാഹിംനബിയുടെ (അബ്രഹാം പ്രവാചകന്റെ) മക്കളായ ഇസ്മഈലിന്റെയും ഇസ്ഹാഖിന്റയും സന്താനപരമ്പരയില്‍നിന്നുണ്ടായവരാണ്.

പരസ്പരം കൊണ്ടുംകൊടുത്തും എകോദരസഹോദങ്ങളായി ജീവിക്കേണ്ട സമുദായങ്ങള്‍ക്കിടയിലേയ്ക്കു വെറുപ്പിന്റെയും ഭീതിയുടെയും വിത്തുവിതയ്ക്കുന്നവരുടെ ലക്ഷ്യങ്ങളും താല്‍പ്പപര്യങ്ങളും തിരിച്ചറിയേണ്ടതുണ്ട്. ക്രിസ്തുവര്‍ഷം 1209 ല്‍ ഫ്രാന്‍സിലെ പോപ് ഇന്നസെന്റ് മൂന്നാമന്റെ നേതൃത്വത്തില്‍ ലോകത്തിലെ െ്രെകസ്തവരല്ലാത്തവരെ ഒന്നടങ്കം കുരിശുയുദ്ധത്തിന്റെ മറവില്‍ ഇല്ലായ്മചെയ്യാന്‍ രണ്ടു പതിറ്റാണ്ടുകാലത്തിലധി ശ്രമിച്ചതിനുശേഷം അതിനോടൊപ്പമോ അതിനുമേലേയോ വയ്ക്കാവുന്ന ക്രൂരതകള്‍ക്കു നേതൃത്വം കൊടുക്കുകയാണ് ഇന്ന് ഐ.എസ്.

ഇസ്ലാമിലെ ത്യാഗത്തിന്റെ മൂര്‍ത്തഭാവത്തെ പരാമര്‍ശിക്കുന്ന പവിത്രമായ ജിഹാദിനെ വക്രീകരിക്കുന്ന അര്‍ഥം ചാര്‍ത്തി വികലമാക്കി, അതിന്റെ പേരില്‍ അക്രമിസംഘം രൂപീകരിച്ച്, അതിന്റെ സ്വയംപ്രഖ്യാപിതനേതാവായി അവരോധിതനായ അബൂബക്കര്‍ അല്‍ ബഗ്ദാദിയാണ് ഈ നൂറ്റാണ്ടിലെ ഏറ്റവുംവലിയ അക്രമകാരിയെന്നു നിസ്സംശയം പറയാം. ഇസ്‌ലാമിനെ മോശമായി ചിത്രീകരിക്കാന്‍ ഇസ്രാഈല്‍ ചുമതലപ്പെടുത്തിയ ജൂതഏജന്റാണ് അബൂബക്കര്‍ അല്‍ ബഗ്ദാദി എന്ന ആരോപണവും ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതാണ്. ഏതായാലും ഇസ്ലാമിക് സ്‌റ്റേറ്റിന്റെ രൂപികരണത്തിലും അതിന്റെ ശക്തമായ ഈ നിലനില്‍പ്പിലും അമേരിക്കയുടെയും ഇസ്‌റായേലിന്റെയും രാഷ്ട്രീയം ഉണ്ട് എന്നതിന് ധാരാളം തെളിവുകളുണ്ട്.

ഇസ്ലാമുമായി ഒരു ബന്ധവുമില്ലാത്ത അക്രമികളുടെയും കൊള്ളക്കാരുടെയും സംഘമായ ഇസ് ലാമിക് സ്‌റ്റേറ്റില്‍ ആകൃഷ്ടരായി ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നു സിറിയയിലേയ്ക്കു വിശുദ്ധ ുദ്ധത്തില്‍ രക്തസാക്ഷികളാവാന്‍ യുവാക്കള്‍ കൂട്ടത്തോടെ പോയിക്കൊണ്ടിരിക്കുന്ന വാര്‍ത്തയാണു കേട്ടുകൊണ്ടിരിക്കുന്നത്. കേരളത്തില്‍നിന്നുപോലും ആളുകള്‍ പോയെന്നതു ഞെട്ടിക്കുന്ന വാര്‍ത്തയാണ്. സമാധാനത്തിന്റെ മതമായ ഇസ്ലാമിന്റെ കടമ നിര്‍ഭയസമൂഹത്തെ സൃഷ്ടിക്കുകയെന്നതാണ്. ഇതു സമഗ്രചര്‍ച്ചയ്ക്കു വിധേയമാക്കി പരിഹാരമാര്‍ഗം കണ്ടെത്താന്‍ ആഗോള മുസ്‌ലിം നേതൃത്വം തയാറാവണം. നിഷ്‌കളങ്കനായ ഒരു മനുഷ്യനെ കൊന്നാല്‍ ലോകത്തെ മുഴുവന്‍ മനുഷ്യരെയും കൊന്ന പാപം പേറണമെന്നു വിശ്വസിക്കുന്ന മുസ്‌ലിമിന് എങ്ങനെയാണ് ഐ.എസ് ആവാന്‍ കഴിയുക.

ആസിഫ് കുന്നത്ത്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കന്നിയങ്കത്തില്‍ വയനാടിന്റെ പ്രിയപ്പെട്ടവളായി പ്രിയങ്ക, വന്‍ഭൂരിപക്ഷത്തോടെ പാലക്കാടന്‍ കോട്ടകാത്ത് രാഹുല്‍, ചേലക്കരയില്‍ പ്രദീപ് 

Kerala
  •  22 days ago
No Image

നെഞ്ചോട് ചേര്‍ത്ത് പിടിക്കാനും, സ്‌നേഹിക്കാനും മത്സരിച്ച ഓരോ സഖാവിനോടും നന്ദി,  ജനങ്ങളുടെ ഇടയില്‍തന്നെയുണ്ടാവും: പി സരിന്‍

Kerala
  •  22 days ago
No Image

ജാര്‍ഖണ്ഡില്‍ അടിച്ചുകയറി ഇന്ത്യാ സഖ്യം ; മഹാരാഷ്ട്രയില്‍ എന്‍ഡിഎ 

National
  •  22 days ago
No Image

3920ല്‍ ഒതുങ്ങി എന്‍.കെ സുധീര്‍; ചേലക്കരയില്‍ ലഭിച്ചത് പിണറായിസത്തിന് എതിരെയുള്ള വോട്ടെന്ന് പി.വി അന്‍വര്‍

Kerala
  •  22 days ago
No Image

ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രത്യേകിച്ച് ഒന്നുമില്ല; വോട്ട് കുറഞ്ഞത് പരിശോധിക്കും: കെ സുരേന്ദ്രന്‍

Kerala
  •  22 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  22 days ago
No Image

മഹാരാഷ്ട്രയില്‍ 50 പോലും തികക്കാതെ മഹാവികാസ്; ഇത് ജനവിധിയല്ല, തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ എന്തോ കുഴപ്പമുണ്ടെന്ന് സഞ്ജയ് റാവത്

National
  •  22 days ago
No Image

കന്നിയങ്കത്തില്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ പ്രിയങ്ക; മറ്റന്നാള്‍ മുതല്‍ പാര്‍ലമെന്റില്‍, പ്രതിപക്ഷത്തിന് കരുത്തുപകരാന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഇനി അനിയത്തിയും

Kerala
  •  22 days ago
No Image

ചേലക്കര, ഇളക്കമില്ലാത്ത ഇടതുകോട്ടയെന്ന് ഉറപ്പിച്ച് പ്രദീപ്; രമ്യയ്ക്ക് തിരിച്ചടി

Kerala
  •  22 days ago
No Image

പാലക്കാടിന് മധുര 'മാങ്കൂട്ടം' ; പത്തനംതിട്ടയില്‍ നിന്ന് പാലക്കാട് വഴി നിയമസഭയിലേക്ക് രാഹുല്‍

Kerala
  •  22 days ago