കൊവിഡ് ബാധിച്ച് ആറുപേര്‍ മരിച്ചു
സ്വന്തം ലേഖകന്‍
കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ആറുപേര്‍ കൂടി മരിച്ചു. കൊല്ലം ശാസ്താംകോട്ട പനപ്പെട്ടി തോട്ടത്തില്‍ കിഴക്കതില്‍ ശശിധരന്റെ ഭാര്യ ശാന്ത(55), കുലശേഖരപുരത്ത് ചായക്കട തൊഴിലാളിയായ കോട്ടക്കുപുറം മനയില്‍ വടക്കതില്‍ ചന്ദ്രന്‍(54), കൊട്ടാരക്കര ഉമ്മന്നൂരില്‍ മലവിള ലിബ ഭവനില്‍ സി.ബാബു(56), തൃശൂര്‍ വടക്കാഞ്ചേരി നടുത്തറ വിയ്യൂര്‍ വീട്ടില്‍ പരേതനായ ശങ്കുണ്ണിയുടെ മകന്‍ രാമന്‍ (74), എറണാകുളം വൈപ്പിന്‍ പള്ളിപ്പുറത്ത് നാലാം വാര്‍ഡിലെ പടമാട്ടുമ്മല്‍ അഗസ്റ്റിന്‍ (78), കോഴിക്കോട് ചോറോട് പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡ് വരയന്റ വളപ്പില്‍ മൈഥിലി (85 ) എന്നിവരാണ് മരിച്ചത്.
ബന്ധുവീട്ടില്‍ കുഴഞ്ഞുവീണ് ശാന്തയും ഹോട്ടലില്‍ കുഴഞ്ഞുവീണ് ചന്ദ്രനും മരിക്കുകയായിരുന്നു. ഇന്നലെ രാവിലെ കടയില്‍ ജോലിക്കിടെയാണ് ചന്ദ്രന്‍ മരിച്ചത്.മോഹിനിയാണ് ചന്ദ്രന്റെ ഭാര്യ. മക്കള്‍: സുധി,സുജ. മരുമകന്‍:അയ്യപ്പന്‍.
ബാബു വൃക്ക സംബന്ധമായ അസുഖത്തിന് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാരുന്നു. ഭാര്യ: മുന്‍ പഞ്ചായത്തംഗം ലിസി. രാമന്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരിച്ചത്. ശക്തമായ പനിയെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യ: അംബിക. മക്കള്‍: ധന്യ,അരുണ്‍. അഗസ്റ്റിന്‍ ബുധനാഴ്ച വൈകുന്നേരം പ്രാര്‍ഥനാ സമയത്ത് കുഴഞ്ഞുവീണാണ് മരിച്ചത്. ഭാര്യ: എല്‍സി. മകന്‍: ബൈജു. മരുമകള്‍: എലിസബത്ത്.പരേതനായ ദാമോദരന്റെ ഭാര്യയാണ് മൈഥിലി. ദീര്‍ഘകാലമായി കിടപ്പിലായ മൈഥിലി വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. മക്കള്‍: രാംദാസ്, സുരേന്ദ്രന്‍, പ്രേമന്‍ ,പ്രശാന്ത് ,പ്രമോദ് ,പ്രസാദ്,പ്രസീത , പത്മജ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."