ഉള്ളിയേരിയില്‍ 2,000 രൂപയുടെ കള്ളനോട്ടുകള്‍ വ്യാപകം
ഉള്ളിയേരി: നടുവണ്ണൂര്‍, ഉള്ളിയേരി ഭാഗങ്ങളില്‍ കള്ളനോട്ടുകള്‍ വ്യാപകമായി വിതരണം ചെയ്യുന്നതായി റിപ്പോര്‍ട്ട്. യുവാക്കളടങ്ങിയ മാഫിയാ സംഘമാണ് ഇതിനായി രംഗത്തിറങ്ങിയിരിക്കുന്നത്.
2000ത്തിന്റെ നോട്ടുകളാണ് പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളില്‍ ചില്ലറ മാറാനെന്ന പേരില്‍ നല്‍കുന്നത്. തെരുവത്തുകടവില്‍ പെട്ടിക്കട നടത്തുന്ന മണിയന്കണ്ടി ഗംഗാധരന് നൂറു രൂപയുടെ സാധനം വാങ്ങിയ യുവാവ് 2000ത്തിന്റെ നോട്ട് കൊടുത്തു. തുടര്‍ന്ന് യുവാവ് 1900 രൂപയുമായി ബൈക്കില്‍ കടന്നുകളയുകയായിരുന്നു. പണം മാറിയ ശേഷം ഇയാള്‍ ഉള്ളിയേരി ഭാഗത്തേക്ക് നടക്കുകയും പിറകിലെത്തിയ യുവാവിന്റെ ബൈക്കില്‍ രക്ഷപ്പെടുകയുമായിരുന്നു. ഈ ദൃശ്യങ്ങള്‍ തൊട്ടടുത്ത വ്യാപാരസ്ഥാപനത്തിന്റെ സി.സി.ടി.വി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. കള്ളനോട്ട് നല്കി വഞ്ചിച്ചതായി കാണിച്ച് ഗംഗാധരന് അത്തോളി പൊലിസില്‍ പാരാതി നല്‍കിയെങ്കിലും പൊലിസ് അന്വേഷണത്തിന് തയാറായിട്ടില്ല. കഴിഞ്ഞ ദിവസം ഇവിടെയുള്ള പെട്രോള്‍ പമ്പിലും 2000ത്തിന്റെ കള്ളനോട്ടുകള്‍ വച്ചുമാറിയതായി പരാതി ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."