HOME
DETAILS
MAL
സഊദിയിലെ ഭീകരാക്രമണം: ഏഴ് പ്രതികള്‍ക്ക് വധശിക്ഷ
backup
September 04 2020 | 03:09 AM
റിയാദ്: സഊദിയില്‍ ഭീകരക്രമണ കേസില്‍ ഏഴ് പേര്‍ക്ക് വധശിക്ഷ വിധിച്ചു. 2014ല്‍ കിഴക്കന്‍ സഊദിയിലെ അല്‍ ഹസയിലെ അദ്ദാല്‍വ ഗ്രാമത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ പങ്കെടുത്ത പ്രതികളിലെ ഏഴ് പേര്‍ക്കെതിരെയാണ് റിയാദ് സ്പെഷ്യല്‍ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചത്. ഭീകരാക്രമണത്തില്‍ പങ്കെടുത്ത മറ്റു മൂന്ന് പ്രതികള്‍ക്ക് 25 വര്‍ഷം ജയില്‍ ശിക്ഷയും വിധിച്ചു. വധ ശിക്ഷ നടപ്പാക്കിയ ശേഷം നാലു പ്രതികളുടെ ഉടല് പൊതു സ്ഥലത്ത് പ്രദര്‍ശിപ്പിക്കണമെന്നും വിധിയില്‍ പറയുന്നു. 2014 നവംബര്‍ മൂന്നിനാണ് അല്‍ ഹസയിലെ അദ്ദാല്‍വ ഗ്രാമത്തില്‍ ശിയാ ഹുസൈനിയ വിഭാഗത്തിനു നേരെ യന്ത്രത്തോക്കും പിസ്റ്റളും ഉപയോഗിച്ച് ആക്രമണം നടത്തിയത്. സംഭവത്തില്‍ സാധാരണക്കാരായ എട്ട് പേര് കൊല്ലപ്പെടുകയും ഒന്‍പത് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."