രാഹുല്‍ ഗാന്ധി വഴിയൊരുക്കിയെങ്കിലും മറിയാമ്മയെ രക്ഷിക്കാനായില്ലc
ചെങ്ങന്നൂര്‍: രാഹുല്‍ ഗാന്ധി വഴിമാറി നല്‍കിയെങ്കിലും ഹൃദ്രോഗിയായ മറിയാമ്മയുടെ ജീവന് രക്ഷിക്കാനായില്ല. ദുരിതാശ്വാസ ക്യാംപില്‍നിന്നും എയര്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ച വീട്ടമ്മ മരണത്തിന് കീഴടങ്ങി. പാണ്ഡവന്‍പാറ മൂലയുഴത്തില്‍ കെ.സി ചാക്കോയുടെ ഭാര്യ മറിയാമ്മ (67)യാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് അവശയായ മറിയാമ്മയെ കഴിഞ്ഞ ദിവസം എയര്‍ ആംബുലന്‍സിലാണ് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്.
മറിയാമ്മയെ കൊണ്ടുപോകുവാനായി എയര്‍ ആംബുലന്‍സ് ചെങ്ങന്നൂരിലെത്തിയപ്പോള്‍ പ്രത്യേക സുരക്ഷയുള്ള രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്ററും ക്രിസ്ത്യന്‍ കോളജ് മൈതാനിയില്‍ ഉണ്ടായിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നതിന് ശേഷമേ ആംബുലന്‍സിന് ഗ്രൗണ്ട് ക്ലിയറന്‍സ് നല്‍കാനാവൂ എന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ നിലപാടെടുത്തു. രണ്ടു കോപ്റ്ററിനും ആലപ്പുഴയില്‍ റിക്രിയേഷന്‍ ഗ്രൗണ്ടിലാണ് ഇറങ്ങേണ്ടിയിരുന്നത്. നേതാക്കളില്‍ നിന്ന് വിവരം ഗ്രഹിച്ച രാഹുല്‍ ആദ്യം എയര്‍ ആംബുലന്‍സ് പോകട്ടെ എന്ന് നിലപാട് സ്വീകരിച്ചു. ഇതിനായി അരമണിക്കൂറോളം താല്കാലിക ഹെലിപ്പാഡായ കോളജ് ഗ്രൗണ്ടില്‍ കാത്തു നില്‍ക്കുകയും ചെയ്തു. പാണ്ഡവന്‍പാറ മുന്‍സിപ്പല്‍ കമ്യൂണിറ്റി ഹാളിലെ ദുരിതാശ്വാസ ക്യാംപില്‍ കഴിയുമ്പോഴാണ് ചൊവ്വാഴ്ച രാവിലെ 10ന് മറിയാമ്മക്ക് ഹൃദയാഘാതമുണ്ടായത്. ഉടന്‍തന്നെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സക്കായി വണ്ടാനത്തേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രി 11.30നാണ് മരണം സംഭവിച്ചത്. മക്കള്‍: കൊച്ചുമോന്, കൊച്ചുമോള്. മരുമകള്‍: ഗിരിജ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."