സായി ശ്വേതയെ അപമാനിച്ചെന്ന പരാതി; അഭിഭാഷകനെതിരെ വനിതാ കമ്മിഷന്‍ കേസെടുത്തു
തിരുവനന്തപുരം: സിനിമയിലേക്കുള്ള ക്ഷണം നിരസിച്ചതിന്റെ പേരില്‍ തന്നെ അപമാനിച്ചെന്ന സായി ശ്വേത ടീച്ചറുടെ പരാതിയില്‍ വനിതാ കമ്മിഷന്‍ കേസെടുത്തു. അഭിഭാഷകന്‍ ശ്രീജിത്ത് പെരുമനയ്‌ക്കെതിരെയാണ് സായി ശ്വേത പരാതി നല്‍കിയത്.
മിട്ടു പൂച്ചയുടേയും തങ്കു പൂച്ചയുടേയും കഥ പറഞ്ഞ് ഓണ്‍ലൈന്‍ ക്ലാസിലൂടെ ശ്രദ്ധേയയായ അധ്യാപികയാണ് സായി ശ്വേത. കഴിഞ്ഞ ദിവസം ശ്രീജിത് പെരുമന സിനിമാ ഓഫറുമായി സമീപിപ്പിച്ചെന്നും ആലോചിച്ചശേഷം സിനിമയില്‍ തല്‍ക്കാലം അഭിനയിക്കുന്നില്ലെന്ന് മറുപടി നല്‍കിയെന്നും ഇതില്‍ പ്രകോപിതനായി ശ്രീജിത് സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിച്ചെന്നുമാണ് സായി ശ്വേതയുടെ ആരോപണം.
എന്നാല്‍ സായി ശ്വേതയെ അപമാനിച്ചിട്ടില്ലെന്നും വിഷയം കൈകാര്യം ചെയ്തതിലെ തകരാര്‍ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തത് എന്നുമാണ് ശ്രീജിത്ത് പെരുമനയുടെ വാദം. സുഹൃത്ത് നിര്‍മിക്കുന്ന സിനിമയിലേക്ക് ക്ഷണിച്ചുകൊണ്ട് അധ്യാപികയെ സമീപിച്ചപ്പോള്‍ വളരെ അപക്വമായ സമീപനമാണ് നേരിടേണ്ടി വന്നത്. അവരുടെ മീഡിയ മാനേജര്‍ എന്നു പരിചയപ്പെടുത്തിയ വ്യക്തിയില്‍ നിന്നുള്‍പ്പടെ നേരിട്ട അനുഭവങ്ങളും വൈറല്‍ താരോദയങ്ങളുടെ സാമൂഹിക ജീവിതത്തെക്കുറിച്ചും സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പാണ് അധ്യാപികയെ അപമാനിച്ചെന്ന തരത്തില്‍ പ്രചരിക്കപ്പെടുന്നതെന്നും കുറിപ്പില്‍ ഉറച്ചുനില്‍ക്കുകയാണെന്നും ശ്രീജിത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."