HOME
DETAILS

ജലാശയങ്ങളില്‍ അപകടങ്ങള്‍ വര്‍ധിക്കുമ്പോഴും സുരക്ഷാ മാര്‍ഗങ്ങള്‍ കടലാസിലൊതുങ്ങുന്നു

  
Web Desk
April 28 2019 | 06:04 AM

%e0%b4%9c%e0%b4%b2%e0%b4%be%e0%b4%b6%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d

പാലക്കാട് : ജലാശയങ്ങളിലുള്ള മുങ്ങി മരണങ്ങള്‍ വര്‍ധിക്കുമ്പോഴും സൂചനാ ബോര്‍ഡുകളുള്‍പ്പടെയുള്ളു സുരക്ഷാ സംവിധാനങ്ങള്‍ മിക്കയിടത്തും കടലാസിലൊതുങ്ങുന്നു ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും അല്ലാത്തതുമായ ചെറുതും വലുതമായ ജലാശയങ്ങള്‍ക്കു മുമ്പില്‍ സൂചനാ ബോര്‍ഡുകള്‍ ഇല്ലാത്തതും മാഞ്ഞുപോയ സ്ഥിതിയിലുമാണ്.
ചിലയിടങ്ങളില്‍ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നുണ്ടെങ്കിലും ഇവ മലയാലത്തിനു പുറമെ ഇതര ഭാഷകളില്ലാത്തത് പലപ്പോഴും അപകടത്തിന് കാരണമാവുന്നു. ജലാശയങ്ങളിലെത്തുന്നവര്‍ കൂടുതലും ഇതര സംസ്ഥാനക്കാരായതിനാല്‍ മലയാളത്തിനു പുറമെ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ കൂടി നിയമാവലികള്‍ എഴുതണമെന്നത് മിക്കയിടത്തും പാലിക്കപ്പെടുന്നില്ല.
മുങ്ങി മരണങ്ങള്‍ സംഭവിക്കുന്നത്. മലമ്പുഴ, വാളയാര്‍, പോത്തുണ്ടി, മീങ്കര അണക്കെട്ടുകളില്‍ മുന്‍ വര്‍ഷങ്ങളില്‍ നിരവധി ജീവനുകളാണ് പൊലിഞ്ഞിട്ടുള്ളത്. അയല്‍ ജില്ലകളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും അവധിക്കാലമാഘോഷിക്കാനെത്തുന്നവരാണ് കൂടുതലും ജലാശയങ്ങളില്‍പ്പെടുന്നത്. കൂടുതലും 18 നും 25 നും ഇടക്ക് പ്രായമുള്ളവരാണ് ജലാശയങ്ങളിലെ മുങ്ങി മരണങ്ങളിലെ ഇരകളാവുന്നവര്‍. മുന്നറിയിപ്പു ബോര്‍ഡുകളുണ്ടെങ്കിലും ഇവ വകവെക്കാതെ ജലാശയങ്ങളിലിറങ്ങുന്നവരാണ് മരണച്ചുഴികളില്‍ മുങ്ങിത്താഴുന്നത്.
മിക്ക ജലാശയങ്ങളിലെയും മരണച്ചുഴികള്‍ എവിടെയെന്നത് പ്രദേശവാസികള്‍ക്കുമാത്രമുള്ള അറിവാണെന്നിരിക്കെ ഇതറിയാതെ ഇറങ്ങുന്നവരാണ് അപകടത്തിലപ്പെടുന്നത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ മുങ്ങി മരണം സംഭിവിക്കുന്നതും അതിര്‍ത്തി പങ്കിടുന്ന പ്രദേശമായ വാളയാര്‍ ഡാമിലാണ് കഴിഞ്ഞ 3 മാസത്തിനിടെ മാത്രം പതിനെട്ടോളം പേരാണ് വിവിധ ജലാശയങ്ങളില്‍ മരണത്തിനു കീഴടങ്ങിയത്. ഇതില്‍ പോളിടെക്‌നിക്കിനു സമീപത്തെ കുളത്തില്‍ മാത്രം 2 ജീവനുകള്‍ പൊലിഞ്ഞിരുന്നു. ജില്ലയില്‍ അപകട സാധ്യതയുള്ള 63 ജലാശയങ്ങളുണ്ടെന്ന് അധികൃതര്‍ തന്നെ പറയുമ്പോഴും പലര്‍ക്കും ഇത് അജ്ഞാതമാണ്.
ജില്ലയിലെ ഏഴു അഗ്നി രക്ഷാ കാര്യാലയങ്ങള്‍ക്കു കീഴിലുള്ളതാണ് അപകട സാധ്യതയുള്ള 63 ജലാശയങ്ങളുമെന്നിരിക്കെ ഇവയ്ക്കുമുന്നിലൊക്കെ ഫോണ്‍ നമ്പറുകളടങ്ങിയ മുന്നറിയിപ്പു ബോര്‍ഡുകളും സ്ഥാപിച്ചുവരികയാണ്. ജില്ലയിലെ അപകടസാധ്യതയുള്ള 63 ജലാശയങ്ങളില്‍ 30 എണ്ണം കൂടുതല്‍ അപകട സാധ്യതയുള്ളവയാണ്. രാജ്യത്ത് നടക്കുന്ന മുങ്ങി മരണങ്ങളില്‍ 8 ശതമാനവും സംസ്ഥാനത്താണെന്നത് പരിതാപകരമാണ്.
രാജ്യത്ത് പ്രതിവര്‍ഷം 3000 പേരും പ്രതിദിനം 80 പേരും മുങ്ങി മരിക്കുമ്പോള്‍ സംസ്ഥാനത്ത് 1500 ഓളം പേരും പ്രതിദിനം 2 പേരും മുങ്ങിമരിക്കുന്നുണ്ടെന്നാണ് ക്രൈം റിക്കാര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ പറയുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ സംസ്ഥാനത്തെ പാറമടകളില്‍ മാത്രം 800 ഓളം പേര്‍ മരിച്ചപ്പോള്‍ 2002-07 വരെയുള്ള കാലഘട്ടത്തില്‍ 260 പേര്‍ മുങ്ങി മരണത്തിനു കീഴടങ്ങിയിട്ടുണ്ട്. സംസ്ഥാനത്തെ ജലാശയങ്ങളില്‍ 2010 ല്‍ 137 ഉം 2015 ല്‍ 138 ഉം 2016 ല്‍ 139 പേരും മരിച്ചതായി കണക്കുകള്‍ പറയുന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങളിലുള്ള ജലാശയങ്ങള്‍, അമ്പലക്കുളങ്ങള്‍, പൊതുകുളങ്ങള്‍, പുഴകള്‍ എന്നിവയിലൊക്കെയാണ് മുങ്ങിമരണ സാധ്യതകളേറെയുള്ളത്.
മിക്കയിടത്തും സൂചന ബോര്‍ഡുകള്‍ മാഞ്ഞുപോയതും പുതിയവ സ്ഥാപിച്ചതില്‍ മലയാളമല്ലാതെ ഇതര ഭാഷകളുടെ സാന്നിദ്ധ്യമില്ലായ്മയുമാണ് മരണസാധ്യതക്ക് കാരണമാവുന്നുണ്ട്. ഇതിനു പുറമെ പാറമടകളിലും അനധികൃത ക്വാറികളിലുമുള്ള ജലാശയങ്ങളിലും മരണത്തിന്റെ സാധ്യത തള്ളിക്കളയാനാവില്ല.
ജലാശയങ്ങളെപ്പറ്റി സമഗ്രമായ അറിവില്ലാത്തതും ഇവയിലറങ്ങുന്നവര്‍ക്ക് നീന്തല്‍ അറിയാത്തതുമാണ് പലപ്പോഴും യുവാക്കളെ മരണത്തിലേക്കു തള്ളിയിടുന്നത്. മിക്കയിടത്തും രക്ഷകരായി സമീപവാസികള്‍ ഓടിയെത്തുമെങ്കിലും മുങ്ങിത്താഴ്ന്നവരെ കരക്കടുപ്പിക്കാന്‍ അഗ്നി രക്ഷാ സേനകളെത്തെണം അനധിതമായ മണലൂറ്റലുമൂലം മിക്ക ജലാശയങ്ങളിലും മരണക്കുഴികളുടെ എണ്ണം കൂടിവരികയാണ്. ജലാശയങ്ങളിലെ മരണക്കുഴികളെപ്പറ്റി ഇവിടെയെത്തുന്നവര്‍ ബോധവാന്‍മാരാകുകയും നീന്തലറിയാത്തവര്‍ ജലാശയങ്ങളിലിറങ്ങാതിരിക്കുകയും പോലുള്ള കാര്യങ്ങള്‍ പാലിക്കാത്തിടത്തോളം ജലാശയങ്ങളിലെ മുങ്ങി മരണത്തോത് വര്‍ധിക്കുമെന്നതില്‍ സംശയമില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ അടുത്ത പൊതുഅവധി ഈ ദിവസം; താമസക്കാര്‍ക്ക് ലഭിക്കുക മൂന്ന് ദിവസത്തെ വാരാന്ത്യം

uae
  •  8 minutes ago
No Image

ദേശീയപാതയില്‍ നിര്‍മാണത്തിനെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞു രണ്ടു പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  26 minutes ago
No Image

ജോലിക്ക് വേണ്ടി മാത്രമല്ല പഠിക്കാനും ഇനി ദുബൈയിലേക്ക് പറക്കും; തുറക്കുന്നത് ഐഐഎം അഹമ്മദാബാദ് ഉള്‍പ്പെടെ മൂന്ന് വമ്പന്‍ കാംപസുകള്‍

uae
  •  26 minutes ago
No Image

മക്കയിലേക്ക് ഉംറ തീര്‍ഥാടകരുടെ ഒഴുക്ക്: ജൂണ്‍ 11 മുതല്‍ 1.9 ലക്ഷം വിസകള്‍ അനുവദിച്ചെന്ന് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം

Saudi-arabia
  •  34 minutes ago
No Image

രാത്രിയില്‍ സ്ഥിരമായി മകള്‍ എയ്ഞ്ചല്‍ പുറത്തു പോകുന്നതിലെ തര്‍ക്കം; അച്ഛന്‍ മകളെ കൊന്നു

Kerala
  •  an hour ago
No Image

കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമങ്ങള്‍ പാലിച്ചില്ല; വിദേശ ബാങ്ക് ശാഖയ്ക്ക് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് 5.9 മില്യണ്‍ ദിര്‍ഹം പിഴ ചുമത്തി

uae
  •  an hour ago
No Image

സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷം; തിരുവനന്തപുരത്ത് ഇരുപതോളം പേർക്ക് കടിയേറ്റു, നായയ്‌ക്കായി തിരച്ചിൽ

Kerala
  •  an hour ago
No Image

കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം

Kerala
  •  an hour ago
No Image

അബൂദബിയിലെ എയര്‍ ടാക്‌സിയുടെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം; അടുത്ത വര്‍ഷത്തോടെ വാണിജ്യ സേവനങ്ങള്‍ ആരംഭിക്കുമെന്ന് അധികൃതര്‍

uae
  •  2 hours ago
No Image

മൈക്രോസോഫ്റ്റ് മുതല്‍ ചൈനീസ് കമ്പനി വരെ; ഗസ്സയില്‍ വംശഹത്യ നടത്താന്‍ ഇസ്‌റാഈലിന് പിന്തുണ നല്‍കുന്ന  48 കോര്‍പറേറ്റ് കമ്പനികളുടെ പേര് പുറത്തുവിട്ട് യുഎന്‍ 

Business
  •  2 hours ago


No Image

അതിദാരിദ്ര്യ മുക്ത പ്രഖ്യാപനത്തിനൊരുങ്ങി കേരളം; സംസ്ഥാനത്ത് ബാങ്ക് വായ്പ എടുത്ത് കണക്കെണിയിലായ പതിനായിരത്തിലധികം കുടുംബങ്ങളെന്ന് സര്‍വേ റിപ്പോര്‍ട്ട്

Kerala
  •  2 hours ago
No Image

കണ്ടുകെട്ടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ പ്രത്യേക കേന്ദ്രങ്ങൾ ആരംഭിക്കാൻ മോട്ടോർ വാഹനവകുപ്പ്

Kerala
  •  3 hours ago
No Image

എസ്എഫ്ഐ സമ്മേളനത്തിന് അവധി നല്‍കിയ സംഭവത്തില്‍ പ്രധാനാധ്യാപകനെ പിന്തുണച്ച്‌ ഡി.ഇ.ഒ റിപ്പോർട്ട്

Kerala
  •  3 hours ago
No Image

ഗസ്സയില്‍ വെടിനിര്‍ത്തല്‍ സാധ്യത തെളിയുന്നു: 60 ദിവസത്തേക്ക് വെടിനിര്‍ത്താന്‍ ഇസ്‌റാഈല്‍ സമ്മതിച്ചെന്ന് ട്രംപ്; ആക്രമണം പൂര്‍ണമായും അവസാനിപ്പിക്കുന്ന കരാറാണ് വേണ്ടതെന്ന് ഹമാസ്

International
  •  3 hours ago