HOME
DETAILS

പ്രവാസികളോട് സർക്കാറുകൾ തുടരുന്ന അലംഭാവം അവസാനിപ്പിക്കണം: കെഎംസിസി

  
backup
September 05, 2020 | 2:45 AM

kmcc-damam-area-statement

     ദമാം: ആറുമാസമായി കൊവിഡ് പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ പ്രവാസി കുടുംബങ്ങളോട് കേന്ദ്ര സംസ്ഥാന സർക്കാരുകൾ പുലർത്തുന്ന നിസ്സംഗത അവസാനിപ്പിക്കണമെന്ന് കിഴക്കൻ പ്രവിശ്യാ കെഎംസിസി പ്രവർത്തക സമിതി ആവശ്യപ്പെട്ടു. പ്രിയപ്പെട്ട ബന്ധുക്കളെ കാണാനാകാതെ അന്ത്യ ശ്വാസമെടുത്ത് പ്രവാസ മണ്ണിൽ അന്ത്യ വിശ്രമം കൊള്ളുന്ന നിരവധി പേരുടെ കുടുംബങ്ങളെ സർക്കാരുകൾ ഇതുവരെ പരിഗണിച്ചിട്ടില്ല. ഇവർക്ക് അർഹമായ ആശ്വാസ ധനം നൽകാനുള്ള നടപടികൾ വൈകുന്നത് നീതിനിഷേധമാണ്.

     മാസങ്ങളായി ജോലി നഷ്ടപ്പെട്ട ലക്ഷക്കണക്കിന് പ്രവാസികൾ നാട്ടിൽ കഴിയുമ്പോൾ പ്രഖ്യാപിച്ച തുച്ഛമായ 5000 രൂപ പോലും ഭൂരിഭാഗം ആളുകൾക്കും ഇതുവരെ നൽകിയിട്ടില്ല. സർക്കാർ തുടരുന്ന അനാസ്ഥയ്ക്കെതിരെ കൊവിഡ് മാനദണ്ഡങ്ങൾലംഘിച്ച് സമരം നടത്തേണ്ട അവസ്ഥയിലേക്ക് പ്രവാസികളെ എത്തിക്കരുതെന്നും പ്രവിശ്യാ കെഎംസിസി പ്രവർത്തക സമിതി യംഗങ്ങൾ മുന്നറിയിപ്പ് നൽകി.
മുഹമ്മദ് കുട്ടി കോഡൂർ അധ്യക്ഷത വഹിച്ച യോഗം ദേശീയ സെക്രട്ടേറിയറ്റ് അംഗം സക്കീർ അഹമ്മദ് ഉദ്ഘാടനം ചെയ്തു.

     മാമു നിസാർ,കാദർ മാസ്റ്റർ വാണിയമ്പലം,മാലിക്ക് മക്ബൂൽ ആലുങ്കൽ, സലീം അരീക്കാട്, സിദ്ദിഖ് പാണ്ടികശാല, സലിം പാണമ്പ്ര, സിറാജ് ആലുവ, അഷ്റഫ് ഗസാൽ, ഹുസൈൻ വേങ്ങര, ബഷീർ ബാഖവി പറമ്പിൽപീടിക, ഹബീബ് ബാലുശ്ശേരി, ഉസ്സൻ കുട്ടി, യു കെ ഉമർ, അബ്ദുറഹ്മാൻ മൂളൂർ, റാഫി പട്ടാമ്പി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ സ്വാഗതവും സിപി ഷെരീഫ് നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സോളാർ ഗൂഢാലോചന: ഉമ്മൻ ചാണ്ടിയെ കുടുക്കാൻ കരുക്കൾ നീക്കിയത് കെ.ബി ഗണേഷ് കുമാർ? കൊട്ടാരക്കര കോടതിയിൽ നിർണായക സാക്ഷിവിസ്താരം

Kerala
  •  7 days ago
No Image

ഹോർമുസ് കടലിടുക്കിലെ ഇറാൻ ആക്രമണം: കാണാതായ ഇന്ത്യൻ ജീവനക്കാരൻ മരിച്ചു

International
  •  7 days ago
No Image

'നെറികേടുകൾക്ക് നേരെ വിരൽ ചൂണ്ടുന്നത് ധിക്കാരമെങ്കിൽ ഞങ്ങൾ ധിക്കാരികൾ'; പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി അലോഷ്യസ് സേവ്യർ

Kerala
  •  7 days ago
No Image

ദുബൈയിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ സെപ്റ്റംബറിൽ അടയ്ക്കും; പുനരാരംഭിക്കുക വൻ മാറ്റങ്ങളോടെ

uae
  •  7 days ago
No Image

സിംഹാസനത്തിനരികെ ശുഭ്മാൻ ഗിൽ; ഐസിസി റാങ്കിംഗിൽ ഒന്നാം സ്ഥാനത്തോട് അടുത്ത് ഇന്ത്യൻ നായകൻ, ശ്രേയസിനും മുന്നേറ്റം!

Cricket
  •  7 days ago
No Image

"നീ മുസ്‌ലിമാണോ?" എന്ന് ചോദിച്ചറിഞ്ഞു; അമേരിക്കയിൽ ഇന്ത്യൻ വംശജന് നേരെ വംശീയാക്രമണം; പ്രതി അറസ്റ്റിൽ

International
  •  7 days ago
No Image

ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ 'എക്കാലത്തെയും മികച്ച സ്ട്രൈക്കറാണ് അവനാണെന്ന് ഇം​ഗ്ലീഷ് ഇതിഹാസ താരം സർ ജെഫ് ഹഴ്സ്റ്റ്

Football
  •  7 days ago
No Image

പ്ലസ് വൺ പരീക്ഷാഫലം വെള്ളിയാഴ്ച; ഫലപ്രഖ്യാപനം നീളുന്നത് ഇത് രണ്ടാം തവണ

Kerala
  •  7 days ago
No Image

ആഗോളതലത്തിൽ ഒന്നാമതെത്താൻ ദുബൈ; വിസ പെർമിറ്റുകളിൽ റെക്കോർഡ് കുതിപ്പ്

uae
  •  7 days ago
No Image

ചരിത്രത്തിലേക്ക് നടന്ന് കയറാൻ ഒറ്റ ജയം; ഇതിഹാസത്തിന്റെ റെക്കോർഡിനൊപ്പമെത്താൻ മിശിഹാ ഇന്നിറങ്ങുന്നു

Football
  •  7 days ago