വേനല്‍മഴ: ജില്ലയില്‍ നശിച്ചത് 52 ഹെക്ടര്‍ കൃഷി
കാസര്‍കോട്: ജില്ലയിലുണ്ടായ വേനല്‍മഴയില്‍ 52.205 ഹെക്ടര്‍ കൃഷി നശിച്ചു. 1,23,85,570 രൂപയുടെ നാശമാണ് ഉണ്ടായത്. നാല് താലൂക്കുകളിലായി 442 കര്‍ഷകരെ വേനല്‍മഴ ബാധിച്ചു. കൃഷി വകുപ്പ് കലക്ടര്‍ക്ക് നല്‍കിയ റിപോര്‍ട്ടിലാണ് കൃഷിനാശത്തിന്റെ കണക്ക് വ്യക്തമാക്കിയത്.
തെങ്ങ്, കവുങ്ങ്, നെല്ല്, റബര്‍, കശുവണ്ടി കൃഷികള്‍ വേനല്‍മഴയില്‍ വ്യാപകമായി നശിച്ചിരുന്നു. നശിച്ചവയില്‍ 3.2 ഹെക്ടര്‍ പച്ചക്കറി കൃഷിയാണ്. 23നാണ് മലയോരമേഖലകളിലടക്കം ശക്തമായ കാറ്റും മഴയും ഉണ്ടായത്.
ജലക്ഷാമം കാരണം പ്രതിസന്ധിയിലായിരുന്ന കര്‍ഷകരുടെ ദുരിതം വര്‍ധിപ്പിക്കുന്നതായിരുന്നു ഇത്. കവുങ്ങും റബറുമടക്കം ശക്തമായ കാറ്റില്‍ നിലംപതിച്ചു. നെല്‍പ്പാടങ്ങളില്‍ വെള്ളം കയറിയും നാശമുണ്ടായി. തുടര്‍ന്ന് റവന്യുമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്ന് നഷ്ടപരിഹാരം നല്‍കുമെന്ന് പറഞ്ഞിരുന്നു.
ജലക്ഷാമത്തെത്തുടര്‍ന്ന് വ്യാപകകൃഷി നാശമാണ് കര്‍ഷകര്‍ നേരിട്ടിരുന്നത്. ഏപ്രില്‍ അഞ്ചിന് കലക്ടര്‍ക്ക് സമര്‍പ്പിച്ച വാരാന്ത കണക്കനുസരിച്ച് രണ്ടായിരത്തോളം കവുങ്ങുകളും ഏഴായിരത്തിലധികം വാഴകളും ജലക്ഷാമത്തെ തുടര്‍ന്ന് നശിച്ചിരുന്നു.
എട്ട് ഹെക്ടര്‍ നെല്‍കൃഷിയും 7.6 ഹെക്ടര്‍ പച്ചക്കറിയും നശിച്ചു. മറ്റുകൃഷികളും ജലദൗര്‍ലഭ്യത്തെത്തുടര്‍ന്ന് വ്യാപകമായി നശിച്ചു. ജലക്ഷാത്തിന് ആശ്വാസമെന്നോണം മഴകാത്തിരുന്ന കര്‍ഷകര്‍ക്ക് ആഘാതമായി കനത്ത കാറ്റും മഴയും മാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."