കള്ളവോട്ട്; സമഗ്ര അന്വേഷണം വേണം: മുസ്‌ലിം ലീഗ്
കാസര്‍കോട്: കാസര്‍കോട് പാര്‍ലിമെന്റ് മണ്ഡലത്തില്‍ കള്ളവോട്ടിടുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്ന സാഹചര്യത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍ ആവശ്യപ്പെട്ടു.
യു.ഡി.എഫ് ശക്തി കേന്ദ്രങ്ങളില്‍ പ്രായമായ ഉദ്യോഗസ്ഥരെയും വനിതാ ഉദ്യോഗസ്ഥരെയും നിയമിച്ചും കേടായ മെഷിനുകള്‍ നല്‍കിയും പോളിങ് അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ തലങ്ങളില്‍ശ്രമം നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
വേട്ടെടുപ്പ് ദിവസം തെക്കില്‍ ബൂത്തില്‍ യു.ഡി.എഫ് ഏജന്റിനെ കുത്തിപ്പരുക്കേല്‍പ്പിച്ച സംഭവവും കള്ളവോട്ട് തടഞ്ഞതിന്റെ പേരിലാണ്. ഇതിനു കൂട്ടുനില്‍ക്കുന്ന ഒരു വിഭാഗം പൊലിസ് മറുവശത്ത് നിസാരപ്രശനങ്ങളില്‍ പോലും യു.ഡി.എഫ്. പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് പീഡിപ്പിക്കുകയാണെന്നും ഈ ഇരട്ടതാപ്പില്‍നിന്ന് പിന്മാറിയില്ലെങ്കില്‍ വന്‍ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും ഖമറുദ്ദീന്‍ മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."