HOME
DETAILS

പ്രളയ ദുരിതാശ്വാസം: കസ്റ്റംസ് ഇളവ് കലക്ടര്‍ക്ക് അയക്കുന്ന സാധനങ്ങള്‍ക്ക് മാത്രം

  
backup
August 30 2018 | 03:08 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%be%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8%e0%b4%82-%e0%b4%95%e0%b4%b8%e0%b5%8d%e0%b4%b1

തിരുവനന്തപുരം: പ്രളയബാധിത പ്രദേശങ്ങളിലേക്കുള്ള സഹായമായി വിദേശത്തുനിന്നും വ്യോമമാര്‍ഗം അയയ്ക്കുന്ന സാധനങ്ങള്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി കൈപ്പറ്റുന്നതിന് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലാ കലക്ടര്‍മാരെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാര്‍ കൈപ്പറ്റുന്ന സാധനങ്ങള്‍ക്കേ കസ്റ്റംസ് ഡ്യൂട്ടി ഇളവ് ലഭിക്കൂ. പ്രളയ ദുരിതാശ്വാസത്തിനായി സാധനങ്ങള്‍ അയയ്ക്കുന്നവര്‍ കസ്റ്റംസ് നിയമങ്ങളും നടപടി ക്രമങ്ങളും അനുസരിച്ച് താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. കെ. വാസുകി അറിയിച്ചു.
പ്രളയബാധിതപ്രദേശങ്ങളില്‍ ദുരിതബാധിതരായ ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള സാധനങ്ങളാണ് അയയ്ക്കുന്നതെന്നും ഇത് ജില്ലാ ഭരണകൂടത്തിന് കൈമാറാന്‍ സന്നദ്ധമാണെന്നും അറിയിച്ച് അയയ്ക്കുന്നയാള്‍ നിശ്ചിതമാതൃകയിലുള്ള സാക്ഷ്യപത്രവും അപേക്ഷയും നല്‍കണം.
അയയ്ക്കുന്നത് സര്‍ക്കാരിതര സ്ഥാപനമെങ്കില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും വ്യക്തിയെങ്കില്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും എയര്‍വേ ബില്ലിന്റെ പകര്‍പ്പും നല്‍കണം. ഡെപ്യൂട്ടി കലക്ടര്‍ (ദുരന്തനിവാരണം), കലക്ടറേറ്റ്, സിവില്‍ സ്റ്റേഷന്‍, കുടപ്പനക്കുന്ന് തിരുവനന്തപുരം എന്ന വിലാസത്തിലാണ് രേഖകള്‍ നല്‍കേണ്ടത്. വിശദവിവരത്തിന് ഫോണ്‍: 8547610015.
ഇറക്കുമതി സാധനങ്ങള്‍ക്ക് കസക്ടറേറ്റില്‍നിന്ന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കും. ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് കാര്‍ഗോ ഏരിയയില്‍നിന്ന് സാധനങ്ങള്‍ കൈപ്പറ്റി ജില്ലാ ഭരണകൂടത്തെ ഏല്‍പ്പിക്കണം.
കാര്‍ഗോ ഏരിയയില്‍നിന്ന് കൈപ്പറ്റുന്ന സാധനങ്ങളടങ്ങിയ ലോഡ് പൊലിസിന്റെ സാന്നിധ്യത്തിലാണ് ജില്ലാ ഭരണകൂടത്തിന് കൈമാറുക. പൊലിസ് ലോഡിനെ അനുഗമിക്കും. അനുഗമിക്കുന്ന പൊലിസ് ഉദ്യോഗസ്ഥന്റെ പക്കല്‍ ഇതിന്റെ രേഖകളുണ്ടായിരിക്കും. ജില്ലാഭരണകൂടം സാധനങ്ങള്‍ സ്വീകരിച്ചതിനുശേഷം രസീത് ഉടന്‍ ലോഡിനൊപ്പമുള്ള പൊലിസ് ഉദ്യോഗസ്ഥനെ ഏല്‍പ്പിക്കും.
അയയ്ക്കുന്ന ആള്‍ക്ക് എവിടെയാണ് വിതരണം ചെയ്യേണ്ടത് എന്ന് നിര്‍ദേശിക്കാമെങ്കിലും ആവശ്യകത അനുസരിച്ച് എവിടെയാണ് സാധനങ്ങള്‍ വിതരണം ചെയ്യേണ്ടത് എന്ന അന്തിമതീരുമാനം ജില്ലാഭരണകൂടത്തില്‍ നിക്ഷിപ്തമായിക്കും.
സാധനങ്ങള്‍ അയയ്ക്കുന്നയാള്‍ക്ക് തിരുവനന്തപുരത്ത് നിന്ന് ഏതു ജില്ലയിലേക്കാണോ ലോഡ് പോകുന്നത് അതിനെ അനുഗമിക്കാവുന്നതും വിതരണ സമയത്ത് ചുമതലപ്പെട്ട ജില്ലാ ഉദ്യോഗസ്ഥന്റെ അനുമതിയോടെ സന്നിഹിതനാകാവുന്നതുമാണ്.
സാധനങ്ങള്‍ സ്വീകരിച്ച് ആറു മാസത്തിനുള്ളില്‍ അയച്ചയാള്‍ ജില്ലാ ഭരണകൂടത്തില്‍നിന്നുള്ള യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കേണ്ടതാണ്.
നിശ്ചിത മാതൃകയിലുള്ള സാക്ഷ്യപത്രവും വിശദവിവരവും കളക്ട്രേറ്റിലും ജില്ലാ കലക്ടറുടെ www.facebook.comcollectorvpm എന്ന ഫേസ്ബുക്ക് പേജിലും ലഭിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ: മെട്രോയിലും ബസ് സ്റ്റേഷനുകളിലും ഡെലിവറി റൈഡർമാർക്കായി ആർടിഎ വിശ്രമകേന്ദ്രങ്ങൾ അനുവദിച്ചു

uae
  •  3 months ago
No Image

ഉന്നത പദവിയില്‍ മതിമറന്നിട്ടില്ല; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാര്‍; കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കണം; മമത ബാനര്‍ജി

National
  •  3 months ago
No Image

'ഇടതുപക്ഷത്തിന്റെ നേതൃവെളിച്ചം'; യെച്ചൂരിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

National
  •  3 months ago
No Image

ദുബൈയിൽ ഇനി വാട്‌സ്ആപ്പ് വഴി ടാക്‌സി ബുക്ക് ചെയ്യാം

uae
  •  3 months ago
No Image

ലൈംഗികാതിക്രമത്തിനിടെ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി

crime
  •  3 months ago
No Image

ഐ ഡിക്ലയർ സംവിധാനവുമായി ദുബൈ വിമാനത്താവളം; ഇനി കസ്റ്റംസ് ക്ലിയറന്‍സ് വെറും നാലു മിനിറ്റിനകം പൂർത്തിയാക്കാം

uae
  •  3 months ago
No Image

സുഭദ്ര കൊലക്കേസ്; പ്രതികളുമായി പൊലിസ് നാളെ ആലപ്പുഴയിലെത്തും

Kerala
  •  3 months ago
No Image

പൊതുസ്ഥലത്ത് അടിപിടി; റിയാദിൽ 12 പ്രവാസികൾ അറസ്റ്റില്‍

Saudi-arabia
  •  3 months ago
No Image

എന്റെ ദീര്‍ഘകാല സുഹൃത്ത് ഇനി നമ്മോടൊപ്പമില്ല'; യെച്ചൂരിയെ അനുസ്മരിച്ച് മമ്മൂട്ടി 

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-12-09-2024

latest
  •  3 months ago