പുതിയ മൊബൈല്‍ ടവര്‍ കമ്മീഷന്‍ ചെയ്തു: എന്‍.കെ പ്രേമചന്ദ്രന്‍ എം.പി
കൊല്ലം: ലോക്‌സഭാ മണ്ഡലത്തിലെ കിഴക്കന്‍ മേഖലയില്‍പ്പെട്ട തെന്മല, ആനപെട്ടകൊങ്കല്‍, ഇടമണ്‍, വിളക്കുപാറ, ഉറുകുന്ന്, വെള്ളിമല തുടങ്ങി പ്രദേശങ്ങളിലെ മൊബൈല്‍ ഫോണുകള്‍ യാതൊരു തടസവും കൂടാതെ ലഭിക്കുന്നതിനായി ബി.എസ്.എന്‍.എല്‍ പുതിയ മൊബൈല്‍ ടവര്‍ കമ്മീഷന്‍ ചെയ്തതായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു.
കാറ്റും മഴയും കൊണ്ട് ടെലിഫോണ്‍ സംവിധാനം തകരാറിലാകുന്നതോടെ പരസ്പരം ബന്ധപ്പെടാന്‍ കഴിയാത്ത കിഴക്കന്‍ മേഖലയിലെ ജനങ്ങള്‍ക്ക് ആശ്വാസമേകുന്ന അത്യാധുനിക സാങ്കേതിക സംവിധാനമാണ് പുതിയ ടവറില്‍ സജ്ജീകരിച്ചിട്ടുള്ളത്.
മൈക്രോവേവ് സംവിധാനം ഏര്‍പ്പെടുത്തിയതിലൂടെ കാറ്റത്തും മഴയത്തും മൊബൈല്‍ടെലിഫോണിനുണ്ടാകുന്ന തടസം ഒഴിവാക്കുന്ന മൈക്രോവേവ് കണക്ടീവിറ്റിയാണ് ഉപയോഗിച്ചിട്ടുള്ളത്. എം.പിയെന്ന നിലയില്‍ നിരന്തരമായ ആവശ്യം ഉന്നയിച്ചതിനെ തുടര്‍ന്നാണ് നിലവില്‍ ലാഭകരമല്ലെങ്കിലും പ്രത്യേക പരിഗണന നല്‍കി പുതിയ മൊബൈല്‍ ടവര്‍ സ്ഥാപിച്ച് കമ്മീഷന്‍ ചെയ്തത്.
ബി.എസ്.എന്‍.എല്‍ മൊബൈല്‍ ടവറിന്റെ പ്രയോജനം ഉപഭോക്താക്കള്‍ പരമാവധി ഉപയോഗിക്കണമെന്ന് താല്‍പര്യപ്പെടുന്നു. ഉപഭോക്താക്കളുടെ എണ്ണം വര്‍ധിക്കുന്നതോടുകൂടി 4ജി സൗകര്യമുള്‍പ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങള്‍ ഭാവിയില്‍ ലഭ്യമാക്കുവാന്‍ ബി.എസ്.എന്‍.എലിന് കഴിയും.ടെലിഫോണ്‍ അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയിലും എം.പി എന്ന നിലയിലും നടത്തിയ ശ്രമഫലമായി സ്ഥാപിച്ച ബി.എസ്.എന്‍.എല്‍ മൊബൈല്‍ സംവിധാനത്തിലേക്ക് പരമാവധി ഉപഭോക്താക്കള്‍ മാറുന്നത് ഭാവിയിലെ വികസനത്തിന് ഗുണകരമാണെന്നും എം.പി പറഞ്ഞു.
പാണ്ഡ്യന്‍പാറ, ചെളിക്കുഴി, ദര്‍ഭ തുടങ്ങി സ്ഥലങ്ങളിലെ മൊബൈല്‍ഫേണ്‍ ടവറിന്റെ പ്രവര്‍ത്തനം പുരോഗമിച്ചുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."