കുടിവെള്ളം ലഭിക്കുന്നില്ല: നഗരസഭാ കൗണ്‍സില്‍ പ്രമേയം പാസാക്കി
ചങ്ങനാശ്ശേരി: കേരളാ വാട്ടര്‍ അതോറിറ്റിയുടെ തിരുവല്ല ജലസംഭരണിയില്‍ നിന്നും ചങ്ങനാശ്ശേരിയിലേക്ക് നിയമപരമായി ലഭിക്കേണ്ട കുടിവെള്ളം ലഭ്യമാകാത്ത സാഹചര്യത്തെ തുടര്‍ന്ന് ജല വിതരണ വകുപ്പിനെതിരേ പ്രമേയം പാസാക്കി.
ചങ്ങനാശ്ശേരിക്കു ലഭിക്കേണ്ട വെള്ളം കൃത്യമായി ലഭ്യമാകുന്നതിനായി വെള്ളം അളന്നു നല്‍കുന്നതിന് ആവശ്യമായ ഫ്ളോമീറ്റര്‍ സ്ഥാപിക്കുവാന്‍ കാലതാമസം വരുത്തുന്ന കേരള ജല വകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിക്കുകയും അടിയന്തിരമായി ഫ്ളോമീറ്റര്‍'സ്ഥാപിക്കുവാന്‍ നടപടി സ്വീകരിക്കണമെന്ന് ജലസേചന മന്ത്രിയോട് ആവശ്യപ്പെടുമെന്നും യോഗത്തില്‍ തീരുമാനിച്ചു.
നഗരസഭാ ചെയര്മാന് ലാലിച്ചന്‍ കുന്നിപ്പറമ്പില്‍ അദ്ധ്യക്ഷനായ യോഗത്തില്‍ പ്രമേയം 30ാം വാര്‍ഡ് കൗണ്‍സില്‍ അംഗം സാജന് ഫ്രാന്‍സിസ് അവതരിപ്പിക്കുകയും ഏഴാം വാര്‍ഡ് കൗണ്‍സില്‍ അംഗം ഷൈനി ഷാജി പിന്താങ്ങുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."