HOME
DETAILS

നഗരത്തിലെ വെളിച്ചെണ്ണ ഫാക്ടറി കത്തിനശിച്ചു

  
backup
April 28 2019 | 08:04 AM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b5%86%e0%b4%b3%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%86%e0%b4%a3%e0%b5%8d%e0%b4%a3-%e0%b4%ab%e0%b4%be

ആലപ്പുഴ: നഗരത്തില്‍ ചുങ്കപ്പാലത്തിന് സമീപം പ്രവര്‍ത്തിക്കുന്ന വെളിച്ചെണ്ണ ഫാക്ടറിയില്‍ അഗ്നിബാധ. ചന്ദ്രാ ഓയില്‍ മില്ലില്‍ ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അഗ്നിബാധയുണ്ടായത്. ഏഴ് യൂനിറ്റ് ഫയര്‍ഫോഴ്‌സ് സംഘം നാലുമണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.എന്നാല്‍ അട്ടിമറിക്കുള്ള സാധ്യതയും പൊലിസ് തള്ളിക്കളയുന്നില്ല. മില്ലിന് സമീപം താമസിക്കുന്ന കെ.എസ്.ഇ.ബി ഓഡിറ്റ് ഓഫിസിലെ ജീവനക്കാരി അമ്പിളി പുലര്‍ച്ചെ 5.15 ഓടെ എഴുന്നേറ്റ് പുറത്തിറങ്ങിയപ്പോഴാണ് തീ ആളിപ്പടരുന്നത് കണ്ടത്. ഉടന്‍തന്നെ വീട്ടുകാരെ വിളിച്ചുണര്‍ത്തിയശേഷം ആലപ്പുഴ അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു.
നാട്ടുകാരും അഗ്നിരക്ഷാ സേനയും പുലര്‍ച്ചെ 5.20 മുതല്‍ രാവിലെ ഒന്‍പതുവരെ പ്രയത്‌നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കൊപ്രയും എണ്ണയുമായതിനാല്‍ തീയണച്ചശേഷവും മില്ലില്‍ നിന്ന് വ്യാപകമായി പുകയുരുന്നുണ്ടായിരുന്നു. പുകഞ്ഞുകൊണ്ടിരിക്കുന്ന ഭാഗങ്ങള്‍ ജെസിബി ഉപയോഗിച്ച് കുറച്ചുവീതം നീക്കി വെള്ളമൊഴിച്ചാണ് പുക ശമിപ്പിച്ചത്. ഈ പ്രവര്‍ത്തനം ശനിയാഴ്ച വൈകിട്ട് വരെ നീണ്ടു. ആദ്യം വെളിച്ചെണ്ണ പ്ലാന്റിലും പിന്നീട് കൊപ്ര സൂക്ഷിച്ചിരുന്ന ലോറിയിലേക്കും തീ പടരുകയായിരുന്നു. കെട്ടിടത്തിന് മുകള്‍ഭാഗത്തെ ഷീറ്റ് പൊട്ടിത്തെറിച്ചു. ഫാക്ടറി പൂര്‍ണമായി കത്തി നശിച്ചു. ഒന്നരക്കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. അപകടസമയത്ത് ഫാക്ടറിയില്‍ ജീവനക്കാരില്ലായിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. ആലപ്പുഴയ്ക്ക് പുറമേ ചേര്‍ത്തല, ഹരിപ്പാട്, ചങ്ങനാശേരി എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ യൂനിറ്റുകളെത്തിയാണ് സമീപ വീടുകളിലേക്കടക്കം അഗ്നി പടരുന്നത് തടഞ്ഞത്. ആലപ്പുഴ സ്റ്റേഷന്‍ ഓഫിസര്‍ എം.എ ജോണിച്ചന്‍, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ ആര്‍. ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവര്‍ത്തനം.
1956ല്‍ എ.വി.ജനാര്‍ദ്ദനന്‍ 'ബാബു ഓയില്‍ മില്‍' എന്ന പേരില്‍ ആരംഭിച്ച ഫാക്ടറി 1987 മുതല്‍ 'ചന്ദ്രാ ഓയില്‍ മില്‍' എന്ന പേരില്‍ മക്കളായ ജെ.എസ്.ഷിബു,ജെ.എസ്.സന്തോഷ് എന്നിവര്‍ ചേര്‍ന്നാണ് നടത്തുന്നത്. അക്ഷയ എന്ന പേരില്‍ ബ്രാന്‍ഡന്‍ഡ് വെളിച്ചെണ്ണ ഇവര്‍ വിപണിയിലെത്തിക്കുന്നുണ്ട്. രാസവസ്തുക്കള്‍ ചേര്‍ന്ന വെളിച്ചെണ്ണ വിപണിയിലെത്തിക്കുന്ന തമിഴ്‌നാട് ലോബിക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്ന് സംശയമുണ്ട്. ഒരുകാലത്ത് വെളിച്ചെണ്ണ ഉല്‍പാദന ഫാക്ടറികളുടെ കേന്ദ്രമായിരുന്ന ചുങ്കത്ത് ഇന്ന് അവശേഷിച്ചിരുന്ന ഏക ഫാക്ടറിയാണ് ചന്ദ്രാ ഓയില്‍ മില്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എറണാകുളം പട്ടിമറ്റത്ത് നിർത്തിയിട്ടിരുന്ന ബുള്ളറ്റിന് തീപിടിച്ചു 

Kerala
  •  7 days ago
No Image

ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളുടെ അച്ഛനോട് കൈക്കൂലി വാങ്ങി; തിരുവനന്തപുരത്ത് പൊലിസുകാരന് സസ്പെൻഷൻ

Kerala
  •  7 days ago
No Image

കസ്റ്റംസ് നടപടികൾക്കായി ഹുഖൂഖ് പ്ലാറ്റ്ഫോം ആരംഭിച്ച് ഖത്തർ

qatar
  •  7 days ago
No Image

എന്റെ അവകാശം നിഷേധിച്ചു; ഭരണഘടനയുടെ മാതൃക ഉയര്‍ത്തി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് രാഹുല്‍ മടങ്ങി

National
  •  7 days ago
No Image

മുണ്ടക്കൈ ദുരന്തം: അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കേന്ദ്രം

Kerala
  •  7 days ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യയ്ക്ക് പത്തനംതിട്ട കലക്ടറേറ്റിലേക്ക് സ്ഥലംമാറ്റം

Kerala
  •  7 days ago
No Image

സാങ്കേതിക പ്രശ്‌നം: പ്രോബ-3 വിക്ഷേപണം മാറ്റി

Kerala
  •  7 days ago
No Image

'ഫലസ്തീനിലെ ഇസ്‌റാഈല്‍ അധിനിവേശം അവസാനിപ്പിക്കണം' യു.എന്‍ പ്രമേയം; അനുകൂലിച്ച് വോട്ട് ചെയ്ത് ഇന്ത്യ 

International
  •  8 days ago
No Image

'ഉള്ളംകാലില്‍ നുള്ളും, ജനനേന്ദ്രിയത്തില്‍ മുറിവാക്കും, മാനസികമായി പീഡിപ്പിക്കും...'ശിശുക്ഷേമ സമിതിയിലെ പിഞ്ചുമക്കളോട് കാണിക്കുന്നത് ഭയാനകമായ ക്രൂരത

Kerala
  •  8 days ago
No Image

കെ.ഡി.എം.എഫ് റിയാദ് ലീഡേഴ്‌സ് കോണ്‍ക്ലേവ്

Saudi-arabia
  •  8 days ago