ശ്രീലങ്കന്‍ സ്ഫോടനം: കാസര്‍കോടും പാലക്കാടും എന്‍.ഐ.എ റെയ്ഡ്
കാസര്‍കോട്: ശ്രീലങ്കയെ നടുക്കിയ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് എന്‍.ഐ.എ പാലക്കാടും കാസര്‍കോടും റെയ്ഡ് നടത്തി. കാസര്‍കോട് രണ്ടു വീടുകളിലും പാലക്കാട് ഒരു വീട്ടിലുമായണ് എന്‍.ഐ.എ റെയ്ഡ് നടത്തിയത്. പരിശോധനയില്‍ മൊബൈല്‍ ഫോണുകളും ചില രേഖകളും പിടിച്ചെടുത്തു. കാസര്‍കോട്ടെ രണ്ടു പേരോട് നാളെ കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനും എന്‍.ഐ.ഐ നിര്‍ദ്ദേശിച്ചു.
കാസര്‍കോട് വിദ്യാനഗര്‍ സ്വദേശികളായ രണ്ട് പേരുടെ വീടുകളിലാണ് എന്‍.ഐ.എ തെരച്ചില്‍ നടത്തിയത്. യുവാക്കളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ശ്രീലങ്കയില്‍ സ്ഫോടനം നടത്തിയ ചാവേറുകള്‍ കേരളത്തിലും തമിഴ്നാട്ടിലുമെത്തിയിരുന്നു എന്ന വിവരത്തെ തുടര്‍ന്ന് കേരളത്തിലും തമിഴ്നാട്ടിലും തെരച്ചില്‍ ശക്തമാക്കിയിരുന്നു.
കൊളംബോയിലെ ആദ്യ സ്ഫോടനം നടക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് വരെ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം ശ്രീലങ്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് സ്ഫോടനത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.
രാജ്യത്ത് ചോദ്യം ചെയ്ത ഐ.എസ് ഭീകരനില്‍ നിന്നാണ് ഇന്ത്യക്ക് ഈ വിവരങ്ങള്‍ കിട്ടിയതെന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ 21നാണ് ശ്രീലങ്കയെ നടുക്കിയ സ്ഫോടന പരമ്പര നടന്നത്. സ്ഫോടനത്തില്‍ 253 പേര് കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്കുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."