കുടുംബശ്രീ കൂട്ടായ്മ മാട്രിമോണിയല്‍ രംഗത്തേക്കും
കുന്നംകുളം: സ്ത്രീകള്‍ സ്വയം പ്രാപ്തി നേടുക എന്ന ലക്ഷ്യത്തോടെ വിപ്ലവം സൃഷ്ടിച്ച കുടുംബശ്രീ കൂട്ടായ്മ മാട്രിമോണി രംഗത്തേക്കും.
കേരളത്തില്‍ ആദ്യമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ മാട്രിമോണിയല്‍ സ്ഥാപനം ആരംഭിക്കുന്നത് പോര്‍ക്കുളം ഗ്രാമപഞ്ചായത്തിലാണ്. പഞ്ചായത്ത് കുടുംബശ്രീ കൂട്ടായ്മായുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിനു സമീപത്തുള്ള സ്വകാര്യ കെട്ടടിത്തിലാണ് മാട്രിമോണിയല്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.
പഞ്ചായത്തിലെ കുടുംബശ്രീ യോഗത്തിനിടെ അംഗങ്ങള്‍ക്കിടയില്‍ നിന്നാണ് ഇത്തരം ഒരാശയം ഉടലെടുത്തത്. വിവാഹങ്ങളില്‍ പരസ്പരം പരിചിതരല്ലാത്തവര്‍ ഒന്നിക്കുമ്പോള്‍ പലപ്പോഴും ബന്ധങ്ങളില്‍ ഉലച്ചില്‍ സംഭവിക്കുകയും മാട്രിമോണി സ്ഥാപനങ്ങള്‍ വഴി നിരവധി വിവാഹതട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യപെടുകയും ചെയ്ത സാഹചര്യത്തിലാണ് ഈ ആശയം ഉടലെടുത്തത്.
ബന്ധങ്ങള്‍ കേരളത്തിലെവിടെയായിരുന്നാലും ആ മേഖലയിലെ കുടുംബശ്രീ പ്രവര്‍ത്തകരുമായി ബന്ധപെട്ടാല്‍ യഥാര്‍ത്ഥ വസ്ഥുത തിരിച്ചറിയാമെന്നതിനാല്‍ ഇവിടെ നിന്നും കൃത്യവും സത്യവുമായി വിവരങ്ങള്‍ ലഭ്യമാകുമെന്നതാണ് പ്രത്യേകതയായി കരുതുന്നത്.
പോര്‍ക്കുളത്തെ ചുവടു പിടിച്ച് കേരളത്തില്‍ പലയിടത്തും ഇത്തരം സ്ഥാപനങ്ങള്‍ നിലവില്‍ വന്നേക്കുമെന്നും ഇവര്‍ കരുതുന്നു. ഒരുമിച്ചു നിന്നാല്‍ വിവാഹ തട്ടിപ്പുകള്‍ക്ക് ഒരു പരിധി വരെ തടയിടാനാകുമെന്നതും ഇവരുടെ ലക്ഷ്യമാണ്. വിവാഹ കമ്പോളത്തില്‍ എന്നും വേട്ടയാടപെടുന്നത് പെണ്‍കുട്ടിയും അവരുടെ കുടുംബങ്ങളുമാണെന്നതിനാല്‍ അത്തരം വിഷയങ്ങളില്‍ ഗൗരവകരമായ കരുതലായും കുടംബശ്രീ മാട്രിമോണിയല്‍ മാറിയേക്കുമെന്നാണ് ഈ പെണ്‍കരുത്തിന്റെ വിശ്വാസം.
നിശ്ചിത ഫീസടച്ച് രജിസ്ട്രര്‍ ചെയ്യുന്നവര്‍ക്ക് പോസ്റ്റല്‍, സോഷ്യല്‍ മീഡിയ, വെബ്‌സെറ്റ് എന്നിവയിലൂടെയാണ് വിവരങ്ങള്‍ നല്‍കുക.
അപേക്ഷകരെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ അന്വേഷിക്കാന്‍ അതാതു പ്രദേശ ത്തുള്ള കുടുംബശ്രീ സി.ഡി.എസ് പ്രവര്‍ത്തകര്‍ക്കാണ് ചുമതല. ഈ മാസം 25 ന് ടൂറിസം സഹകരണ വകുപ്പു മന്ത്രി എ.സി മൊയ്തീന്‍ സംസ്ഥാനത്തെ ആദ്യത്തെ കുടുംബശ്രീ മാട്രിമോണിയല്‍ സ്ഥാപനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."