സെക്രട്ടേറിയറ്റിലെ തീപിടിത്തം; ഫൊറന്‍സിക് ഫലം ലഭിച്ചില്ല; അന്വേഷണ റിപ്പോര്‍ട്ടുകള്‍ വൈകുന്നു
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പൊതുഭരണ വിഭാഗത്തിലുണ്ടായ തീപിടിത്തം സംബന്ധിച്ച് ഫോറന്‍സിക് പരിശോധനാഫലം ലഭിക്കാത്തതിനാല്‍ സര്‍ക്കാരിന് നല്‍കേണ്ട അന്വേഷണ റിപ്പോര്‍ട്ടുകള്‍ വൈകുന്നു.
തീപിടിത്തത്തിനു പിന്നില്‍ അസ്വാഭാവികതകള്‍ ഒന്നുമില്ലെന്ന് ഫയര്‍ ഫോഴ്സും ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വിഭാഗവും നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘങ്ങള്‍ക്ക് അന്തിമ റിപ്പോര്‍ട്ട് നല്കാന് ഫോറന്‍സിക് പരിശോധനാഫലം ലഭിക്കണം.
ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ട് കിട്ടാന്‍ ഇനിയും രണ്ടോ മൂന്നോ ദിവസം വേണ്ടിവരുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം.
ഓണാവധി കാരണമാണ് റിപ്പോര്‍ട്ട് വൈകുന്നതെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ തന്നെ ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദേശമെങ്കിലും അന്തിമ റിപ്പോര്‍ട്ടുകള്‍ വൈകുമെന്നാണ് വിശദീകരണം.
കൊവിഡ് വ്യാപനസാഹചര്യത്തില്‍ പൊതുഭരണവകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാനും കഴിഞ്ഞിട്ടില്ല. റിപ്പോര്‍ട്ട് വൈകാനുള്ള കാരണമായി ഇതും ചൂണ്ടിക്കാട്ടുന്നുണ്ട്. പരമാവധി വേഗത്തില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് ശ്രമമെന്നും എത്രയും വേഗം തന്നെ റിപ്പോര്‍ട്ട് നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പൊലിസും ഡോ. എ. കൗശികന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘവുമാണ് അന്വേഷണം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."