HOME
DETAILS
MAL
2002 ഗുജറാത്ത് വംശഹത്യ: മൂന്ന് കേസുകളില്‍ നിന്ന് മോദിയെ ഒഴിവാക്കി താലൂക്ക് കോടതി
backup
September 06 2020 | 03:09 AM
അഹമദാബാദ്: 2002 വംശഹത്യയുമായി ബന്ധപ്പെട്ട മൂന്ന് കേസുകളില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒഴിവാക്കി ഗുജറാത്തിലെ താലൂക്ക് കോടതി. സബര്‍ക്കന്ദ ജില്ലയിലെ കോടതിയുടേതാണ് നടപടി.
വംശഹത്യ ഇരകളുടെ ബന്ധുക്കള്‍ നല്കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
മോദിക്കെതിരെ തീര്‍ത്തും അവ്യക്തമായ പരാതികളാണ് വാദി ഉന്നയി്ക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. കുറ്റകരമായ സ്ഥലത്ത് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി മോദി സന്നിഹിതനായിരുന്നുവെന്ന് സ്ഥാപിക്കാന്‍ യാതൊരു വിവരവും കൊണ്ടുവന്നില്ലെന്നും
പ്രിന്‍സിപ്പല്‍ സീനിയര്‍ സിവില്‍ ജഡ്ജി എസ് കെ ഗാദ്വി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."