ആകാശവാണി വാര്‍ത്താ അവതാരകന് ഗോപന് നായര്‍ അന്തരിച്ചു
തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ആകാശവാണി മലയാളം വിഭാഗം മുന്‍മേധാവിയുമായ എസ് ഗോപന് നായര്‍ (79)അന്തരിച്ചു. ആകാശവാണിയില്‍ ദീര്‍ഘകാല വാര്‍ത്താ അവതാരകനായിരുന്നു. ഗോപന് എന്ന പേരിലാണ് ദില്ലിയില്‍നിന്ന് മലയാളം വാര്‍ത്തകള്‍ അവതരിപ്പിച്ചിരുന്നത്. ന്യൂ ഡല്‍ഹിയിലെ ബത്ര ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. പുകവലിക്കെതിരായ കേന്ദ്രസര്‍ക്കാര്‍ പ്രചാരണം അടക്കമുള്ള പരസ്യങ്ങള്‍ക്ക് ശബ്ദം നല്കിയതും ഇദ്ദേഹമാണ്. ശ്വാസകോശം സ്പോഞ്ചുപോലെയാണ് എന്നു തുടങ്ങുന്ന പരസ്യത്തിനു ശബ്ദം നല്‍കിയത് അദ്ദേഹമാണ്. സര്‍വിസില്‍ നിന്ന് വിരമിച്ച ശേഷം നിരവധി പരസ്യങ്ങളില്‍ ശബ്ദം നല്‍കിയിട്ടുണ്ട്.
നെഹ്റുവിന്റെ മരണം ,ആര്യഭട്ടയുടെ വിക്ഷേപണം തുടങ്ങിയവ ആകാശവാണിയിലൂടെ രാജ്യത്തെ അറിയിച്ചത് ഗോപന് ആണ്. രാജ്യം ഉറ്റുനോക്കിയ പല തിരഞ്ഞെടുപ്പ് ഫലങ്ങളും ഗോപന്റെ ശബ്ദത്തിലൂടെ പുറത്തെത്തി.
തിരുവനന്തപുരം റോസ് കോട്ട് കുടുംബത്തിലെ അംഗമാണ്. രാധയാണ് ഭാര്യ. മകന് പ്രമോദ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."