തകര്‍ന്ന പാലത്തിനു മുകളിലൂടെയും വാഹനഗതാഗതത്തിന് നിയന്ത്രണമില്ല
ഒറ്റപ്പാലം: പുളിഞ്ചോട് മയിലുംപ്പുറം റോഡിലെ പാലം അപകടാവസ്ഥയിലായി. ഈ റോഡിലൂടെയുള്ള ഗതാഗതത്തിനു യാതൊരു നിയന്ത്രണവും അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടില്ല.
പുളിഞ്ചോട് എരുമകുണ്ട് തോടിനുകുറുകെയുള്ള പാലമാണ് അപകടാവസ്ഥ നേരിടുന്നത്. മഴ പ്രളയത്താല്‍ പാലത്തിന്റെ പാര്‍ശ്വഭിത്തി മൂന്ന് മീറ്ററോളം തകര്‍ന്നു. ഏതുനിമിഷവും തകര്‍ച്ചയുടെ പൂര്‍ണത സംഭവിക്കുമെന്ന് നാട്ടുകാര്‍ പറയുന്നു. പാലത്തിന്റെ ഇപ്പോഴത്തെ അപകടാവസ്ഥ മനസ്സിലാക്കിയവര്‍ വലിയ വാഹനങ്ങളുടെ സഞ്ചാരം ഈ റോഡില്‍ സ്വയം ഒഴിവാക്കിയിരിക്കുകയാണ്. നൂറുകണക്കിന് വാഹനങ്ങള്‍ പോകുന്ന ഈ റോഡിലെ പാലം നേരത്തെ ചെറിയതോതിലുള്ള അപകടാവസ്ഥ ഉണ്ടാക്കിയിരുന്നു.
തകര്‍ന്ന പാലം വീതി കൂട്ടി പുനര്‍ നിര്‍മിക്കണമെന്ന ആവശ്യം ശക്തമാണ്. നേരത്തെ ഈ ആവശ്യം അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും യാതൊരു ഫലവും ഉണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു. തോടിലൂടെയുണ്ടായ അതിശക്തമായ വെള്ളപ്പാച്ചിലില്‍ കരിങ്കല്‍ കൊണ്ടു നിര്‍മിച്ച പാലത്തിന്റെ താഴ്ഭാഗത്തെ തകര്‍ച്ച ഇപ്പോള്‍ വലിയ അപകടക്കെണി ഒരുക്കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."