HOME
DETAILS

മദീന മസ്ജിദുന്നബവിയിലടക്കം നിരവധി ഭീകരാക്രമണ കേസുകളിൽ ബന്ധമുള്ള മൂന്ന് ഭീകരർക്ക് വധ ശിക്ഷ, 6 പേർക്ക് 99 വർഷം തടവും വിധിച്ചു

  
backup
September 06 2020 | 19:09 PM

death-for-three-members-of-al-harazat-terror-cell-060920

       റിയാദ്: മദീനയിലെ മസ്ജിദുന്നബവി പ്രവാചക പള്ളിക്ക് നേരെ നടന്ന ഭീകരാക്രമണക്കേസ് ഉൾപ്പെടെ വിവിധ ഭീകരാക്രമണ കേസുകളിൽ പ്രതികളായ ഭീകരർക്കെതിരെ വധശിക്ഷ വിധിച്ചു. ഭീകരാക്രമണം ആസൂത്രണം ചെയ്ത അൽ ഹറസാത്ത് എന്ന പേരിൽ അറിയപ്പെടുന്ന ഐ എസ് തീവ്രവാദ സെൽ അംഗങ്ങളായ മൂന്ന് പ്രതികൾക്കെതിരെയാണ് റിയാദ് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചത്. മറ്റു ആറ് പ്രതികൾക്ക് വ്യത്യസ്ത കാലയളവുകളായി 99 വർഷത്തെ ജയിൽ ശിക്ഷയും വിധിച്ചു. 

     നാലു വർഷങ്ങൾക്ക് മുമ്പ് റമദാനിലാണ് മദീനയിലെ പ്രവാചകൻ്റെ പള്ളിയിൽ ചാവേർ ആക്രമണം നടന്നത്. ബെൽറ്റ് ബോംബ് ഉപയോഗിച്ചു വിശ്വാസികളെ ലക്ഷ്യമാക്കി നടത്തിയ ചാവേറാക്രമണത്തിൽ ചാവേർ കൊല്ലപ്പെട്ടതിനു പുറമെ നാലു സുരക്ഷാ ഭടന്മാർ രക്ത സാക്ഷികളാകുകയും ചെയ്തിരുന്നു. ജിദ്ദ ഹറാസാത്ത് റെസ്റ്റ് ഹൗസ് സെൽ എന്നറിയപ്പെടുന്ന ഐ ഐസ് ഭീകരവാദ സെല്ലാണ് അക്രമണത്തിന് പിന്നിലെന്ന് കണ്ടെത്തിയിരുന്നു. 

     ഇതേ സംഘം തന്നെയാണ് ജിദ്ദയിലെ സുലൈമാൻ ഫഖീഹ് ആശുപത്രിക്ക് നേരെയും ചാവേറാക്രമണം നടത്തിയതെന്നും തെളിഞ്ഞിരുന്നു. ഈ സംഭവത്തിൽ ചാവേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. രണ്ട് കേസുകളിലും ചാവേറുകളെ സംശയാസ്പദമായ നിലയിൽ കണ്ടതിനെത്തുടർന്ന് തടയാൻ ശ്രമിച്ചപ്പോൾ ചാവേറുകൾ ധരിച്ചിരുന്ന ബെൽറ്റ് ബോംബുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. കൂടാതെ, വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണം നടത്താനും സുരക്ഷാ സേനാംഗങ്ങളെ കൊലപ്പെടുത്താനും ഇവർ പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.  

      ഭീകര സംഘത്തിൽ പെട്ട ഒരാൾ കീഴടങ്ങാൻ ഉദ്ദേശിച്ചതായി സൂചന ലഭിച്ചതിനെത്തുടർന്ന് സംഘാംഗങ്ങൾ തന്നെ അയാളെ വക വരുത്തിയതായും അനേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. സംഘാംഗത്തെ വെടി വെച്ച് കൊല്ലാൻ പദ്ധതിയിട്ടിരുന്നെങ്കിലും പിന്നീട് കഴുത്തറുത്താണു കൊലപാതകം നടത്തിയത്. കൊലപാതകത്തെ തുടർന്ന് മൃതദേഹം ഒരു കുഴിയിൽ തള്ളുകയും ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

     ആദ്യ മൂന്ന് പ്രതികൾക്കാണ് വധശിക്ഷ വിധിച്ചത്. നാലും ആറും പ്രതികൾക്ക് 25 വർഷം വീതവും അഞ്ചാം പ്രതിക്ക് 13 വർഷം, ഏഴാം പ്രതിക്ക് 5 വർഷം എന്നിങ്ങനെയാണ് ജയിൽ ശിക്ഷ പ്രഖ്യാപിച്ചത്. പ്രതികളിൽ ഒരാൾ ഒഴികെ മുഴുവൻ പേരും സഊദി പൗരന്മാർ തന്നെയാണ്. ഒരാൾ അറബ് പൗരനുമാണ്. 

      തീവ്രവാദികൾ ഐസിസിനെ പിന്തുണച്ചിട്ടുണ്ടെന്നും രാജ്യത്തിന്റെ സുരക്ഷാ സേനയിലെ അംഗങ്ങളെ വധിക്കാനും ജിദ്ദ നഗരത്തിലെ സുരക്ഷാ ആസ്ഥാനത്തെ ആക്രമിക്കാനും പദ്ധതിയിട്ടിരുന്നുവെന്ന് വിധിയിൽ വ്യക്തമാക്കി. 2014 മുതൽ ഡസൻ കണക്കിന് ഭീകരാക്രമണ ശ്രമങ്ങളാണ് മുൻ ഐസിസ് നേതാവ് അബുബക്കർ അൽ ബാഗ്ദാദിയുടെ നിർദേശത്തെത്തുടർന്ന് സഊദിയിൽ നടത്തിയത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീം മോചനം: അന്തിമ വാദം ഒക്ടോബർ പതിനേഴിന്, മോചനവും അന്ന് അറിയാം

Saudi-arabia
  •  3 months ago
No Image

​ഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്

Football
  •  3 months ago
No Image

യുഎഇ; വാഹനപകടത്തിൽ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

uae
  •  3 months ago
No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  3 months ago
No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  3 months ago
No Image

തുടർച്ചയായ രണ്ടാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ചൂടി ഇന്ത്യ

Others
  •  3 months ago
No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago
No Image

നിപ: മലപ്പുറത്ത് 225 പേര്‍ സമ്പര്‍ക്കപട്ടികയില്‍, വര്‍ധനവ് നിരീക്ഷണം കൂടിയതുകൊണ്ടെന്ന് ആരോഗ്യമന്ത്രി

Kerala
  •  3 months ago