HOME
DETAILS
MAL
സി.പി.എം നേതൃത്വത്തിനേറ്റ കനത്ത തിരിച്ചടിയെന്ന് സുധീരന്
backup
April 29 2019 | 19:04 PM
തിരുവനന്തപുരം: കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ പിലാത്തറ 19-ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് നടന്നതായി തെരഞ്ഞെടുപ്പ് കമ്മിഷന് സ്ഥിരീകരിച്ചത് സി.പി.എം നേതൃത്വത്തിനേറ്റ കനത്ത തിരിച്ചടിയെന്ന് കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി.എം സുധീരന്. പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിച്ച് ജനങ്ങളെയും അധികാരികളെയും മനഃപൂര്‍വം തെറ്റിദ്ധരിപ്പിക്കാന്‍ മുന്നോട്ടുവന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയെ പ്രോസിക്യൂട്ട് ചെയ്യണം.
കണ്ണൂര്‍, കാസര്‍കോട് ഉള്‍പ്പെടെ എല്ലാ ജില്ലകളിലും ഉയര്‍ന്നുവന്നിട്ടുള്ള കള്ളവോട്ട് സംബന്ധിച്ച ആക്ഷേപങ്ങളെക്കുറിച്ച് സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."