HOME
DETAILS

മൂന്നാര്‍ ദൗത്യസംഘത്തിന്റെ പ്രവര്‍ത്തനം നിലച്ചത് പരിശോധിക്കണം: വി.എസ്

  
backup
August 30 2018 | 18:08 PM

%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a6%e0%b5%97%e0%b4%a4%e0%b5%8d%e0%b4%af%e0%b4%b8%e0%b4%82%e0%b4%98%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8

 


തിരുവനന്തപുരം: മൂന്നാര്‍ ദൗത്യസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇടക്കുവച്ച് നിന്നുപോകാനിടയായ സാഹചര്യങ്ങള്‍ പരിശോധിക്കണമെന്നും പശ്ചിമഘട്ട മേഖലയിലടക്കം നടന്ന അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് നവകേരള നിര്‍മിതിക്കായുള്ള മാസ്റ്റര്‍പ്ലാന്‍ രൂപീകരിക്കണമെന്നും ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍.
മൂന്നാറിലും പരിസര പ്രദേശങ്ങളിലുമുള്ള അനിയന്ത്രിത കൈയേറ്റങ്ങള്‍ ഒഴിവാക്കുന്നതിന് തുടക്കമിട്ടത് ഇടത് സര്‍ക്കാരാണ്. മന്ത്രിസഭ തീരുമാനിച്ചാണ് അന്ന് ദൗത്യസംഘം രൂപീകരിച്ചത്. മൂന്നാര്‍ മാത്രമല്ല, കേരളത്തിലെമ്പാടും അനിയന്ത്രിത കൈയേറ്റങ്ങള്‍ ഒഴിവാക്കിയെടുക്കണം.
പ്രളയക്കെടുതി വിലയിരുത്തുന്നതിനും പുനരുദ്ധാരണ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനും ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനം വേണ്ടെന്ന് ആരും പറയില്ല. പക്ഷേ, കൃത്യമായ ആസൂത്രണത്തിന്റെയും മാസ്റ്റര്‍ പ്ലാനിന്റെയും അഭാവത്തില്‍ വികസനം നടത്തരുത്. പ്രകൃതിയെ നശിപ്പിക്കാത്ത വികസനമാണ് ഇടത് സര്‍ക്കാരിന്റെ മുദ്രവാക്യം. അത് ചിലര്‍ക്ക് വേണ്ടി മാറുന്നതാകരുത്. നവകേരള സൃഷ്ടിക്കായി ആദ്യം വേണ്ടത് സമഗ്രമായ മാസ്റ്റര്‍ പ്ലാനാണ്. അതിന് രൂപം നല്‍കാന്‍ കേരളത്തിലെ യുവജനങ്ങളുടെയും വിദഗ്ധരുടെയും സഹായം തേടണം.
നയരൂപീകരണത്തില്‍ വീഴ്ചപറ്റിയത് സ്വയംവിമര്‍ശനമായി കാണാം. കുന്നിടിച്ചും, വയല്‍ നികത്തിയും, തടയണ കെട്ടിയും നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇനിയും കണ്ടില്ലെന്ന് നടിക്കാനാവില്ല. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ കാണിക്കുന്ന ശുഷ്‌കാന്തി അവയുണ്ടാകാതിരിക്കുന്നതിലും കാണിക്കണമെന്നും വി.എസ് പറഞ്ഞു.
അശാത്രീയമായ വികസനങ്ങള്‍ അവസാനിപ്പികണം. വികസനം എന്ന ലേബലില്‍ അനിയന്ത്രിതമായി പ്രകൃതിയില്‍ നടത്തുന്ന ഇടപെടലുകള്‍ക്ക് നിയന്ത്രണം വരണം. ക്വാറികള്‍ക്ക് നിയമപരമായി നല്‍കിയ ഇളവുകള്‍ പിന്‍വലിച്ചാകണം അതിന് തുടക്കമിടേണ്ടത്. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിന്റെ സത്ത ചോര്‍ത്തിക്കളയരുത്. അത് കൂടുതല്‍ കര്‍ശനമാക്കി മാതൃകാപരമായി പ്രാവര്‍ത്തികമാക്കണം.
മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ കേരളം ശാസ്ത്രീയമായി സമീപിച്ചില്ല. മറിച്ച്, രാഷ്ട്രീയമായി മാത്രമേ പരിഗണിച്ചുള്ളൂ. പശ്ചിമഘട്ടത്തോട് മല്ലിടാന്‍ കെല്‍പ്പില്ലെന്നുള്ള ബോധം ഇപ്പോള്‍ കേരളത്തിന് വന്നിട്ടുണ്ടെന്നും വി.എസ് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago