ഷിര്‍ദ്ദി വിമാനത്താവളത്തില്‍ ലാന്ഡിങ്ങിനിടയില് വിമാനം തെന്നിമാറി
മുംബൈ: ലാന്ഡിങ്ങിനിടയില് സ്പൈസ് ജെറ്റ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. മഹാരാഷ്ട്രയിലെ ഷിര്‍ദ്ദി വിമാനത്താവളത്തില്‍ ഉണ്ടായ സംഭവത്തില്‍ യാത്രക്കാര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഡല്‍ഹിയില്‍ നിന്ന് ഷിര്‍ദ്ദിയിലേക്കുള്ള വിമാനമാണ് റണ്‍വേയില്‍ തെന്നിയത്.
വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയെങ്കിലും അല്പസമയത്തിനകം വിമാനം നിയന്ത്രണത്തിലായെന്നും യാത്രക്കാരും വിമാന ജീവനക്കാരും സുരക്ഷിതരാണെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.
വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയതിനെതുടര്ന്ന് യാത്രക്കാര്‍ മണിക്കൂറുകളോളം വിമാനത്താവളത്തില്‍ കുടുങ്ങി. അതേസമയം, സംഭവം എന്താണെന്നറിയാതെ പല യാത്രക്കാരും പ്രതിഷേധിക്കുകയും ട്വിറ്ററില്‍ തങ്ങളുടെ രോഷം പ്രകടിപ്പിക്കുകയും ചെയ്തു. മുംബൈയില്‍ നിന്ന് 230 കി.മീറ്റര്‍ മാറിയാണ് ഷിര്‍ദി വിമാനത്താവളം.
ലാന്‍ഡിങിനിടയില്‍ റണ്‍വേയില്‍ നിന്ന് 50 മീറ്റര്‍ വിമാനം തെന്നിമാറിയെന്നും സംഭവത്തില്‍ ആര്‍ക്കും പരുക്കില്ലെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തി എല്ലാവരേയും ഉടന്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായും അവര്‍ അറിയിച്ചു.
വിമാനം തെന്നിമാറിയതോടെ വിമാനത്താവളത്തില്‍ നിന്ന് പോകേണ്ടതും വരേണ്ടതുമായ സര്‍വിസുകളെല്ലാം താളം തെറ്റി. 2017ല്‍ ഉദ്ഘാടനം ചെയ്ത വിമാനത്താവളം ഷിര്‍ദ്ദി പട്ടണത്തില്‍ നിന്ന് 14 കി.മീറ്റര്‍ മാറിയാണ് സ്ഥിതി ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."