പ്രളയം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു
കൊച്ചി: ഡാം തുറന്നുവിട്ടതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തുണ്ടായ പ്രളയവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. പ്രളയക്കെടുതിക്കിടയാക്കുന്ന വിധം നിരുത്തരവാദപരമായ രീതിയില്‍ ഡാം തുറന്നു വിട്ടുവെന്നും ദുരന്തം ഒഴിവാക്കാവുന്നവിധം ഡാമുകള്‍ കൈകാര്യം ചെയ്യുന്നതില്‍ മന്ത്രിമാര്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും വീഴ്ച പറ്റിയെന്നും ചുണ്ടിക്കാട്ടി ചാലക്കുടി സ്വദേശി എന്‍. ആര്‍ ജോസഫ് ഒരു ജഡ്ജിക്കയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഇത് ഹരജിയായി പരിഗണിച്ച് കേസെടുത്തത്. ഹരജി ഇന്ന് പരിഗണിക്കും. സംഭരണ ശേഷിയും ഒന്നിച്ച് വെള്ളം തുറന്നു വിട്ടാലുണ്ടാകുന്ന ദുരന്തവും പരിഗണിക്കാതെയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായത്. കൃത്യ സമയത്ത് ഡാമുകള്‍ തുറന്നുവിടാതിരുന്നത് 400 പേരുടെ മരണത്തിനും 20,000 കോടി രൂപയുടെ നാശനഷ്ടത്തിനുംഇടയാക്കിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജോസഫിന്റെ കത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."