സി.എം.പി- സി.പി.എം ലയന വാര്‍ത്ത വ്യാജം: എം.വി രാജേഷ്
കൊല്ലം: സി.എം.പി- സി.പി.എം ലയന വാര്‍ത്ത വസ്തുതയ്ക്കു നിരക്കാത്തതും വ്യാജവുമാണെന്ന് സി.എം.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.വി രാജേഷ് . എന്‍. വിജയന് പിള്ള 2016ല്‍ സി.എം.പി സ്ഥാനാര്‍ഥിയായി ചവറ നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ചു വിജയിച്ചെങ്കിലും മരണംവരെ അദ്ദേഹം സി.എം.പി അംഗമെന്ന നിലയിലാണ് സഭയില്‍ തുടര്‍ന്നത്. ഇതു നിയമസഭാ രേഖകളില്‍ വൃക്തമാണ്.
ഇതേക്കുറിച്ച് സ്പീക്കര്‍ക്ക് സി.എം.പി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ താന്‍ കത്തു നല്‍കിയിരുന്നു. സി.എം.പിയുടെ ഇടതുപക്ഷ സഹകരണ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കിട്ടിയ സീറ്റില്‍ സി.എം.പിയുടെ മെമ്പര്‍ഷിപ്പ് നല്‍കിയാണ് വിജയന് പിള്ളയെ അന്നത്തെ നേതൃത്വം മത്സരിപ്പിച്ചത്. എന്നാല്‍ ഇതിനു ശേഷം സി.എം.പിയില്‍ നിന്ന് ചിലര്‍ സി.പി.എമ്മിലേക്കു പോകുക മാത്രമാണുണ്ടായത്. വസ്തുത ഇതായിരിക്കെ സി.പി.എം നേതാക്കളും ചില മാധ്യമങ്ങളും വിജയന് പിള്ള സി.പി.എമ്മിന്റെ നിയമസഭാ സാമാജികനാണെന്ന രീതിയില്‍ പ്രസ്താവന നടത്തുന്നത് വസ്തുതാപരമായും നിയമപരമായും തെറ്റാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."