HOME
DETAILS

സമസ്ത പ്രളയക്കെടുതി പുനരധിവാസ പദ്ധതി; ഫണ്ട് വിനിയോഗത്തിന് വിവരശേഖരണം നടത്തും

  
backup
August 30 2018 | 19:08 PM

%e0%b4%b8%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%a4-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%b0

 


ചേളാരി: പ്രളയക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിനും കേടുപാടുകള്‍ പറ്റിയ പള്ളികളും മദ്‌റസകളും പുനര്‍നിര്‍മിക്കുന്നതിനും സമസ്ത രൂപീകരിച്ച പ്രളയക്കെടുതി പുനരധിവാസ പദ്ധതിയുടെ ഫണ്ട് വിനിയോഗത്തിനായി വിവരശേഖരണം നടത്താന്‍ ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സമസ്ത പുനരധിവാസ പദ്ധതി സബ് കമ്മിറ്റി യോഗം തീരുമാനിച്ചു.
പ്രത്യേകം തയാറാക്കിയ ഫോര്‍മാറ്റ് ഉപയോഗിച്ച് മുഫത്തിശുമാര്‍ മുഖേനയാണ് ദുരന്തത്തിനിരയായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് ശേഖരിക്കുക. റിപ്പോര്‍ട്ട് ലഭിച്ചയുടന്‍ സമിതിയോഗം ചേര്‍ന്ന് ഫണ്ട് വിനിയോഗ കര്‍മ പദ്ധതിക്ക് അന്തിമരൂപം നല്‍കാനും യോഗം തീരുമാനിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി.
ജന. സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി, കെ. ഉമര്‍ ഫൈസി മുക്കം, എം.എം മുഹ്‌യുദ്ദീന്‍ മൗലവി, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, സത്താര്‍ പന്തല്ലൂര്‍, കാളാവ് സൈതലവി മുസ്‌ലിയാര്‍, വി.പി പൂക്കോയ തങ്ങള്‍, ഡോ. അബ്ദുറഹ്മാന്‍ ഒളവട്ടൂര്‍, ഹംസ ഹാജി മൂന്നിയൂര്‍, എം.സി മായിന്‍ ഹാജി സംസാരിച്ചു. കണ്‍വീനര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട് സ്വാഗതവും മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുൻ കേന്ദ്രമന്ത്രി ആർ.സി.പി.സിങ് പുതിയ രാഷ്ട്രീയ പാർട്ടിയുമായി ​രം​ഗത്ത്

National
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; അറസ്റ്റുചെയ്യപ്പെട്ട മൂന്നു പ്രതികള്‍ക്ക് ജാമ്യം

Kerala
  •  a month ago
No Image

പെരുമ്പാവൂർ അർബൻ സഹകരണ ബാങ്ക് സാമ്പത്തിക ക്രമക്കേട്; ഭരണസമിതി അംഗം പിടിയിൽ

Kerala
  •  a month ago
No Image

ചേലക്കരയിൽ സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷം; പൊലിസ് നോക്കി നില്‍ക്കെ സിപിഎം പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചുവെന്ന് ആരോപണം

Kerala
  •  a month ago
No Image

വ്യജ റിക്രൂട്ട്‌മെന്റ്; 18 ഇന്ത്യന്‍ ഏജന്‍സികളുടെയും 160 കുവൈത്ത് കമ്പനികളുടെയും പേരുകള്‍ ഉള്‍പ്പെടുത്തി കുവൈത്തിലെ ഇന്ത്യന്‍ എംബസിയുടെ കരിമ്പട്ടിക

Kuwait
  •  a month ago
No Image

വ്യവസായിയെ കെട്ടിയിട്ട് ബന്ദിയാക്കി 50 ലക്ഷം തട്ടിയെടുത്തു; ഉന്നത ഐആര്‍എസ് ഉദ്യോഗസ്ഥര്‍ പിടിയില്‍

National
  •  a month ago
No Image

ഹജ്ജ് രജിസ്‌ട്രേഷനായി ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം ലോഞ്ച് ചെയ്തു

latest
  •  a month ago
No Image

'നവീൻ ബാബു നിരപരാധി, കൈക്കൂലി വാങ്ങിയതിന് തെളിവില്ല'; റവന്യൂ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി

Kerala
  •  a month ago
No Image

ബിസിനസ് ബേ, അല്‍ സഫ സൗത്ത് എന്നിവിടങ്ങളില്‍ രണ്ട് പുതിയ സാലിക് ഗേറ്റുകള്‍ കൂടി

uae
  •  a month ago
No Image

കൊടകര കുഴൽപ്പണക്കേസിൽ വീണ്ടും അന്വേഷണം നടത്താൻ സംസ്ഥാന സര്‍ക്കാര്‍

Kerala
  •  a month ago