ആറ്റിങ്ങല്‍ ഐ.ടി.ഐ: അഡീഷണല്‍ ബ്ലോക്കിന്റെ രണ്ടാംഘട്ട നിര്‍മാണം തുടങ്ങി
ആറ്റിങ്ങല്‍: ഗവ.ഐ.ടി.ഐ.യിലെ അഡീഷണല്‍ ബ്ലോക്കിന്റെ രണ്ടാംഘട്ട നിര്‍മാണോദ്ഘാടനം തൊഴില്‍ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന് നിര്‍വ്വഹിച്ചു. ലഹരി മാഫിയയ്ക്കെതിരേ വിദ്യാര്‍ഥി സമൂഹം കരുതലോടെ പ്രവര്‍ത്തിക്കണമെന്നും മനുഷ്യവിഭവശേഷി സമൂഹ പുരോഗതിക്ക് ഗുണകരമാകുന്ന രീതിയില്‍ ഉപയോഗപ്പെടുത്തണമെന്നും അതിനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗം സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുന്നേറ്റമാണെന്നും മന്ത്രി പറഞ്ഞു.
അഡ്വ.ബി.സത്യന് എം.എല്‍.എ. അധ്യക്ഷനായി. ആറ്റിങ്ങല്‍ നഗരസഭാ ചെയര്മാന് എം.പ്രദീപ്, വൈസ് ചെയര്‍പേഴ്സണ്‍ ആര്.എസ്.രേഖ, വികസകാര്യസ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് ആര്.രാജു, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് സി.പ്രദീപ്, എം.അനില്‍കുമാര്‍, എസ്.ശ്രീലത, ടി.പി. അംബിരാജ, സി.എസ്.ജയചന്ദ്രന്, ജി.രാധാകൃഷ്ണന്‍നായര്‍, പി.രാജന് എന്നിവര്‍ സംസാരിച്ചു. വ്യാവസായിക പരിശീലന വകുപ്പ് ഡയറക്ടര്‍ കെ.ബിജു സ്വാഗതവും മുരളീധരന് റിപ്പോര്‍ട്ട് അവതരണവും പ്രിന്‍സിപ്പാള്‍ എം.എസ്.നഹാസ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."