HOME
DETAILS
MAL
തടവുകാരിയുടെ ആത്മഹത്യ: ഡി.ഐ.ജിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം നടപടിയെന്ന് ജയില്‍ മേധാവി
backup
August 30 2018 | 19:08 PM
കണ്ണൂര്‍: കണ്ണൂര്‍ വനിതാ ജയിലില്‍ തടവുകാരിയായ സൗമ്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ജയില്‍ ഡി.ഐ.ജിയുടെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയെന്നു ജയില്‍ മേധാവി ആര്. ശ്രീലേഖ. അന്വേഷണത്തിനു ചുമതലപ്പെടുത്തിയ ഡി.ഐ.ജി എസ്. സന്തോഷിന്റെ റിപ്പോര്‍ട്ട് ലഭിച്ചില്ലെന്നും അവര്‍ സുപ്രഭാതത്തോടു പറഞ്ഞു.
പിണറായി പടന്നക്കരയില്‍ മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വണ്ണത്താംവീട്ടില്‍ സൗമ്യയെ (30) കഴിഞ്ഞ 24നാണ് വനിതാ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അധികൃതര്‍ക്കു ഗുരുതര വീഴ്ച സംഭവിച്ചെന്നാണു ഡി.ഐ.ജിയുടെ അന്വേഷണ റിപ്പോര്‍ട്ട്. കുറ്റക്കാരായ ഉദ്യോഗസ്ഥര്ക്കെതിരേ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും ഡി.ഐ.ജി ശുപാര്‍ശ ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."