'അതൊരു പിഴവല്ല, കരുതിക്കൂട്ടിയുള്ള ആക്രമണം!'
ന്യൂഡല്‍ഹി: നോട്ട് നിരോധന വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധി. നോട്ട് നിരോധനം മോദിക്കു പറ്റിയ പിഴവല്ലെന്നും അദ്ദേഹം മനഃപൂര്‍വം ചെയ്തതാണെന്നും പറഞ്ഞ രാഹുല്‍, അബദ്ധത്തില്‍ സംഭവിച്ചതിനാണ് മാപ്പുപറയുകയെന്നും പരിഹസിച്ചു.
നിരോധിച്ച നോട്ടുകളില്‍ 99.3 ശതമാനവും തിരികെയെത്തിയെന്ന റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നോട്ടു നിരോധനം മോദിക്കു സംഭവിച്ച പിശകല്ല, വന്‍കിട ബിസിനസുകാരെ സഹായിക്കാന്‍ സാധാരണക്കാര്‍ക്കുമേല്‍ അദ്ദേഹം കരുതിക്കൂട്ടി നടത്തിയ ആക്രമണമാണതെന്നാണ് രാഹുല്‍ ആരോപിച്ചത്.
നോട്ടുനിരോധനം വലിയ അഴിമതിയാണെന്നും അദ്ദേഹം പറഞ്ഞു. സമ്പദ്ഘടനയെ താറുമാറാക്കിയ ഇത്തരമൊരു തീരുമാനമെടുത്തത് എന്തിനെന്നു പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."