പരിസ്ഥിതി സംരക്ഷണത്തിന് 25 ലക്ഷത്തിന്റെ ഗ്രാന്റ്
കോഴിക്കോട്: പരിസ്ഥിതി, വന്യജീവി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമായി ഹാബിറ്റാറ്റ്സ് ട്രസ്റ്റിന്റെ വാര്‍ഷിക ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു. മൂന്ന് വ്യത്യസ്ത വിഭാഗങ്ങളിലായി മൂന്നു വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ആണ് ഗ്രാന്റ് അനുവദിക്കുക. അപേക്ഷകള്‍ പരിശോധിച്ച് പരിസ്ഥിതി രംഗത്തെ പ്രമുഖര്‍ ചേര്‍ന്നാണ് അര്‍ഹരായവരെ കണ്ടെത്തുക.
നയപരമായ പങ്കാളിത്തം, അറിയപ്പെടാത്ത പരിസ്ഥിതി മേഖലകള്‍, അറിയപ്പെടാത്ത ജീവിവര്‍ഗങ്ങള്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് സഹായധനം അനുവദിക്കുന്നത്.
25 ലക്ഷം രൂപയുടെതാണ് നയപരമായ പങ്കാളിത്ത ഗ്രാന്റ്. നിലവിലുള്ള പദ്ധതികളില്‍ ഈ തുക ചെലവഴിക്കാം. രാജ്യത്തെ പ്രധാന പരിസ്ഥിതി സംരക്ഷണ വെല്ലുവിളികള്‍ നേരിടുന്ന പദ്ധതികള്‍ക്കാണ് ഈ സഹായം. 15 ലക്ഷം രൂപയാണ് അറിയപ്പെടാത്ത പരിസ്ഥിതി മേഖലകളുടെ സംരക്ഷണത്തിനായി നല്‍കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."