HOME
DETAILS

കുരുങ്ങുപനി: പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതം

  
backup
April 30 2019 | 04:04 AM

%e0%b4%95%e0%b5%81%e0%b4%b0%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b5%81%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7-%e0%b4%aa%e0%b5%8d

മാനന്തവാടി: ജില്ലയില്‍ കുരുങ്ങുപനി സ്ഥിരീകരിച്ചതോടെ പ്രതിരോധ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കി ആരോഗ്യ വകുപ്പ്. ഈ വര്‍ഷം ഇതുവരെ 10 സംശയാസ്പദമായ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ ആറു കേസുകള്‍ സ്ഥിരീകരിക്കുകയും രണ്ടു മരണങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
കുരങ്ങുപനി പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ ഇതുവരെ 1231 പേര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. അപ്പപ്പാറ, ബേഗൂര്‍ മേഖലകളില്‍ മാത്രമായി 986 പേര്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കിയിട്ടുണ്ട്. 700 ഡോസ് പ്രതിരോധ വാക്‌സിന്‍ കരുതല്‍ ശേഖരമായി സൂക്ഷിച്ചിട്ടുണ്ട്.
പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ കുരങ്ങുപനി പിടിപെടാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും, മറ്റ് പ്രദേശങ്ങളിലും ബോധവല്‍ക്കരണ ക്ലാസുകള്‍, ഐ.ഇ.സി ബോര്‍ഡുകള്‍ ലഘുലേഖകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ പൊതുജനങ്ങളില്‍ അവബോധം നല്‍കുന്നുണ്ട്. ജില്ലയില്‍ കുരങ്ങുപനി തടയുന്നതിന്റെ ഭാഗമായി കുരങ്ങ് ചത്തതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സ്ഥലങ്ങളില്‍ ഡസ്റ്റിംഗ് അടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്. അപ്പപ്പാറ മേഖലയില്‍ കര്‍ണാടകയില്‍ കൂലിവേലക്ക് പോകുന്നവരും, നിത്യ സന്ദര്‍ശകരുമായ ആളുകള്‍ക്കാണ് കുരങ്ങുപനി അധികവും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് എന്നത് ആരോഗ്യ വകുപ്പിനെ ആശങ്കയിലാക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു. കര്‍ണാടക ആരോഗ്യവകുപ്പുമായി യോജിച്ച് പ്രവര്‍ത്തിച്ചുകൊണ്ട് കര്‍ണാടകയില്‍ ആവശ്യമായ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനുള്ള അവലോകനങ്ങള്‍ നടത്തുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.
കാടുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവരില്‍ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതിനുള്ള വിമുഖത പൂര്‍ണമായ പ്രതിരോധ കുത്തിവയ്പിന് തടസമായി നിലനില്‍ക്കുന്നതായും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു.  കുരങ്ങുപനി സാധ്യതയുള്ള സ്ഥലങ്ങളില്‍ വനവുമായി ബന്ധപ്പെട്ട ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ പ്രതിരോധ കുത്തിവയ്പ് സ്വീകരിക്കുക, ചെള്ള്, ഉണ്ണി, വട്ടുണ്ണി മുതലായവ ശരീരത്തില്‍ കടിക്കാത്ത വിധം ശരീരം മുഴുവന്‍ മറയുന്ന വസ്ത്രം ധരിക്കുക, ഇവയെ അകറ്റുന്നതിനായുള്ള ലേപനങ്ങള്‍ ഉപയോഗിക്കുക, ഗംബൂട്ട് ധരിക്കുക മുതലായ മുന്‍കരുതലുകള്‍ സ്വീകരിക്കണം. കുരങ്ങു ചത്തതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ആരോഗ്യപ്രവര്‍ത്തകര്‍, മൃഗസംരക്ഷണ വകുപ്പ്, വനം വകുപ്പ് ജീവനക്കാരെയോ അറിയിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. രേണുക അഭ്യര്‍ഥിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago