HOME
DETAILS
MAL
ഖത്തറിൽ രണ്ടു പേർ കൂടി കൊവിഡ് ബാധിച്ചു മരിച്ചു
backup
September 07 2020 | 19:09 PM
ദോഹ: ഖത്തറില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടുപേര്‍ കൂടി മരിച്ചു. 71ഉം 76ഉം വയസ്സുള്ളവരാണ് മരിച്ചത്. രാജ്യത്ത് കോവിഡ് മരണസംഖ്യ 205 ആയി. 253 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 233 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും 20 പേര് യാത്രക്കാരുമാണ്.
അതേസമയം 243 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. ഇതോടെ കൊവിഡ് പോസിറ്റീവ് ആയി തുടരുന്നവരുടെ എണ്ണം 2902 ആയി. ഇതുവരെ രോഗമുക്തി ലഭിച്ചവരുടെ എണ്ണം 117,241 ആണ്.പുതുതായി 35 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയില്‍ തുടരുന്നവരുടെ എണ്ണം ഇതോടെ 412 ആയി. എട്ടു പേരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. 59 പേരാണ് നിലവില്‍ തീവ്രപരിചരണ വിഭാഗത്തിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."