ബലിതര്‍പ്പണം: അരുവിപ്പുറത്ത് ഒരുക്കങ്ങള്‍ ആരംഭിച്ചു
നെയ്യാറ്റിന്‍കര: അരുവിപ്പുറം മഠത്തില്‍ നടക്കുന്ന കര്‍ക്കിടകവാവ് ബലിതര്‍പ്പണത്തിന് സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വേണ്ടി ആലോചനയോഗം ചേര്‍ന്നു.
ആരോഗ്യം , പൊലീസ് , എക്‌സൈസ് , ഫയര്‍ ഫോഴ്‌സ് , വാട്ടര്‍ അ തോറിറ്റി , കെ.എസ്.ഇ.ബി തുടങ്ങിയ വകുപ്പുകളെ ഏകോപിപ്പിച്ച് മികച്ച ക്രമീകരണങ്ങള്‍ ഒരുക്കാന്‌ന യോഗത്തില്‍ തീരുമാനമായി. വനിതാ പൊലീസ് അടക്കം 250 ല്‍പ്പരം പൊലിസുകാരെ ഇവിടെ വിന്യസിക്കും. ആംബുലന്‍സ് സര്‍വീസ് , മെഡിക്കല്‍ ക്യാംപ് , വിവിധ ഡിപ്പോകളില്‍ നിന്നും സ്‌പെഷ്യല്‍ ബസ് സര്‍വീസ് അടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും യോഗം തീരുമാനമെടുത്തു. സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ ബീന സുന്ദര്‍ , മഠം സെക്രട്ടറി സ്വമി സാന്ദ്രാനന്ദ , അരുവിപ്പുറം ചീഫ് കോഡിനേറ്റര്‍ വണ്ടന്നൂര്‍ സന്തോഷ് , പഞ്ചായത്ത് പ്രസിഡന്റ് ഐ.ആര്‍.സുനിത , ജനപ്രതിനിധികള്‍ , വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പ ങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."