ബാലികാ ശാക്തീകരണ ദൗത്യം രണ്ടുമുതല്‍
ഹരിപ്പാട്: എന്‍.ടി.പി.സിയുടെ സാമൂഹിക പ്രതിബദ്ധതാ പദ്ധതി പ്രകാരം കായംകുളത്ത് മെയ് 2 മുതല്‍ 29 വരെ ബാലികാ ശാക്തീകരണ പരിശീലന ക്ലാസുകള്‍ നടത്തുന്നു. എന്‍.ടി.പി.സി പദ്ധതി ബാധിത പ്രദേശത്തെ ഗവണ്മെന്റ് സ്കൂളുകളിലെ 5-ാം ക്ലാസിലെ 10 നും 12 നും മധ്യേ പ്രായമുള്ള 50 കുട്ടികള്‍ക്കാണ് ബാലിക ശാക്തീകരണ പരിശീലനം നല്‍കുന്നത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അവയര്‍ ഗ്രൂപ്പിനാണ് പരിശീലന ചുമതല നല്‍കിയിരിക്കുന്നത്.
ഹരിജന്‍, ആദിവാസി, സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്ക്കുന്നവര് എന്നിവരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അവയര്‍. പദ്ധതി ബാധിത പ്രദേശങ്ങളിലെ പെണ് കുട്ടികളുടെ കഴിവുകള്‍ മികവുറ്റതാക്കുക, അതുവഴി അവരുടെ എല്ലാ കഴിവുകളേയും പ്രോത്സാഹിപ്പിച്ച് അവരെ കൈപിടിച്ചുയര്‍ത്തുക എന്നുള്ളതാണ്.
28 ദിവസത്തെ പരിശീലന പരിപാടിയില്‍ ക്രിയേറ്റീവ്, ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് പ്രോഗ്രാം, യോഗ, സ്വയം പ്രതിരോധ, ജീവിതശൈലീ, ഇംഗ്ലീഷ് ഹിന്ദി, കണക്ക്, കംപ്യൂട്ടര്‍,പരിസ്ഥിതി ശാസ്ത്രം എന്നിവയില്‍ പരിശീലനം നല്കി സ്വയംപര്യാപ്തതയിലേക്ക് അവരെ കൈ പിടിച്ചുയര്‍ത്തും. തികച്ചും റെസിഡന്‍ഷ്യല്‍ രീതിയിലുള്ള പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് താമസ സൗകര്യം ,ഭക്ഷണം, യൂനിഫോം എന്നിവ എന്‍.ടി.പി.സി നല്കുന്നതായിരിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."