HOME
DETAILS
MAL
കോഴിക്കോട് ബാലുശ്ശേരി സ്വദേശി ജിദ്ദയില്‍ നിര്യാതനായി
backup
September 08 2020 | 07:09 AM
ജിദ്ദ: കോഴിക്കോട് ബാലുശ്ശേരി താഴേക്കോട് മണാശ്ശേരി വെസ്റ്റ് സ്വദേശി മുത്തേടത്ത് മണി (52) ജിദ്ദയില്‍ മരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖംമൂലം ഏതാനും ദിവസമായി ജിദ്ദ നാഷനല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. 25 വര്‍ഷമായി പ്രവാസിയായ ഇദ്ദേഹം ഷറഫിയയില്‍ ഹോട്ടല്‍ നടത്തി വരികയായിരുന്നു. നേരത്തെ 20 വര്‍ഷത്തോളം ഷാമി റസ്റ്ററന്റ് ജീവനക്കാരനായിരുന്നു. പരേതനായ അപ്പുവാണ് പിതാവ്. മാതാവ്: ഭാര്‍ഗവി. ഭാര്യ: ജ്യോതി. ജിദ്ദ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികളായ മയൂമി, മയൂന് മണി എന്നിവര്‍ മക്കളാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."