സുല്‍ത്താന്‍ ബത്തേരി ടൗണിലെ ഫുട്പാത്ത് നവീകരണം ഒക്ടോബര്‍ രണ്ടിനകം പൂര്‍ത്തീകരിക്കണം
സുല്‍ത്താന്‍ ബത്തേരി: ടൗണിലെ ഫുട്പാത്ത് നവീകരണ പ്രവൃത്തികള്‍ ഒക്ടോബര്‍ രണ്ടിനകം പൂര്‍ത്തീകരിക്കണമെന്ന് റിവ്യൂ മീറ്റിങ്ങില്‍ തീരുമാനം. പ്രവര്‍ത്തിയുമായി ബന്ധപെട്ട് ബത്തേരി മുന്‍സിപ്പാലിറ്റി ചെയര്മാന് വിളിച്ചു ചേര്‍ത്ത റിവ്യൂ മീറ്റിങ്ങിലാണ് ഇതുസംബന്ധിച്ച് ധാരണയായത്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തില്‍ ആരംഭിച്ച പ്രവൃത്തി ഇഴഞ്ഞാണ് നീങ്ങുന്നതെന്ന് മീറ്റിങ്ങില്‍ പരാതി ഉയര്‍ന്നു.
എന്നാല്‍ ഇനിയുള്ള പ്രവൃത്തികള്‍ എത്രയും പെട്ടന്ന് പൂര്‍ത്തീകരിക്കണമെന്ന് കരാറുകാരനോടും ദേശീയപാത അതോറിറ്റി പ്രതിനിധികളോടും യോഗത്തില്‍ വെച്ച് ആവശ്യപ്പെട്ടതായും ഫുട്പാത്ത് നിര്‍മാണ പ്രവൃത്തികള്‍ക്ക് തടസമായി നില്ക്കുന്ന വൈദ്യുത പോസ്റ്റുകള്‍ അഞ്ചു ദിവസത്തിനകം നീക്കം ചെയ്യാന്‍ കെ.എസ്.ഇ.ബി സമ്മതിച്ചതായും മുന്‍സിപ്പല്‍ ചെയര്മാന് സി.കെ സഹദേവന് പറഞ്ഞു.
ഐ.സി ബാലകൃഷ്ണന് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 2.72കോടി രൂപ ചിലവഴിച്ചാണ് ഫുട് പാത്ത് നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്നത്.
70 ശതമാനത്തോളം നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞു. റോഡിന്റെയും ഫുട്ട്പാത്തിനും ഇടക്കുള്ള ഭാഗം ക്വാറി വേസ്റ്റ് നിറച്ച് ഇന്റര്‍ലോക്ക് പാകല്‍, ഫുട്പാത്തിനു മുകളില്‍ ഫ്ളോര്‍ ടൈല്‍ പതിക്കല്‍, കൈവരി സ്ഥാപിക്കല്‍, ഫുട്പാത്ത് നിര്‍മാണം പൂര്‍ത്തിയാകാത്ത ഭാഗങ്ങള്‍ എത്രയും പെട്ടെന്ന് നവീകരിക്കല്‍ തുടങ്ങിയ പ്രവൃത്തികളാണ് ഇനി ചെയ്യാനുള്ളത്.
മെയിന്‍ ഡ്രൈനേജില്‍ നിന്നും വെള്ളം ഒഴിവായി പോകുന്നതിന്ന് സബ് ഡ്രൈനേജുകള്‍ നിര്‍മിക്കുന്നതിന് മുന്‍സിപ്പാലിറ്റി 30 ലക്ഷം വകയിരുത്തിയതായും ചെയര്മാന് അറിയിച്ചു.
ടൗണിലെ ഗതാതഗകുരുക്കിന് കാരണമാകുന്ന അനധികൃത പാര്ക്കിങിതെിരെ ശക്തമായ നടപടി എടുക്കാനും യോഗത്തില്‍ ധാരണയായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."