സ്‌ഫോടനത്തില്‍ വീട് തകര്‍ന്ന സംഭവം: ഫോറന്‍സിക് വിദഗ്ധര്‍ തെളിവെടുത്തു
പാലാ: സ്‌ഫോടനത്തില്‍ വീട് ഭാഗികമായി തകര്‍ന്ന സംഭവത്തില്‍ ഫോറന്‍സിക് വിദഗ്ധര്‍ വീട്ടിലെത്തി തെളിവെടുത്തു. കരൂര്‍ നെടുമ്പാറ പനമറ്റത്തില്‍(ഉപ്പൂട്ടില്‍) സതീഷന്റെ(48)വീട്ടിലാണ് ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സ്‌ഫോടനമുണ്ടായത്.
സതീഷിനെയും മകന്‍ സനിലിനെയും(21) പോലിസ് അറസ്റ്റു ചെയ്തിരുന്നു. കിണറുപണിക്കാരനായ സതീഷ് പാറ പൊട്ടിക്കാനുപയോഗിക്കുന്ന സ്‌ഫോടകവസ്തു വീട്ടില്‍ കട്ടിലിനടിയില്‍ സൂക്ഷിച്ചിരുന്നു. സതീഷും സനിലും നിസാരകാര്യത്തിന് പോലും തമ്മില്‍ വഴക്കടിച്ചിരുന്നു. സംഭവദിവസവും വാക്കുതര്‍ക്കമുണ്ടായി. ഇതേത്തുടര്‍ന്ന് സതീഷ് മകന്റെ ഹെല്‍മെറ്റ് വലിച്ചെറിഞ്ഞ് നശിപ്പിച്ചിരുന്നു.
ഇതിന്റെ വാശിയില്‍ അപ്പന്റെ വസ്ത്രങ്ങളും മറ്റും കട്ടിലില്‍ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ സ്‌ഫോടക വസ്തുവിന് തീപിടിച്ചാണ് പൊട്ടിത്തെറിയുണ്ടായത്.ഫോറന്‍സിക് ഓഫിസര്‍ സ്മിത എസ്.നായരുടെ നേതൃത്വത്തിലുള്ള ഫോറന്‍സിക് വിദഗ്ധരാണ് പരിശോധന നടത്തിയത്.
ജലാസ്റ്റിക് സ്റ്റിക്കുകളും തോട്ടകളുമാണ് സ്‌ഫോടകവസ്തുവെന്ന് പരിശോധനയില്‍ കണ്ടെത്തി. മാരക സ്‌ഫോടകവസ്തുക്കള്‍ വീട്ടില്‍ സൂക്ഷിച്ചെതിനിരെ എക്‌സ്‌പ്ലോസീവ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."