HOME
DETAILS
MAL
വിദ്യാര്‍ഥിനിയെ ചവിട്ടിയിറക്കിയ കണ്ടക്ടര്‍ക്കെതിരേ കേസ്
backup
August 31 2018 | 04:08 AM
ചെറുപുഴ: സെന്റ് മേരീസ് ഹൈസ്കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്വകാര്യ ബസില്‍നിന്ന് ചവിട്ടി ഇറക്കിയ സംഭവത്തില്‍ ചെറുപുഴ പൊലിസ് കേസെടുത്തു. ചെറുപുഴ-പുളിങ്ങോം റൂട്ടിലോടുന്ന ജാനവി ബസ് കണ്ടക്ടര്‍ മുളപ്രയിലെ തെക്കനാട്ട് സൂരജി(28)ന്റെ പേരിലാണ് കേസ്. ഇയാളെ അറസ്റ്റ് ചെയ്ത് ആള്‍ജാമ്യത്തില്‍ വിട്ടയച്ചു. ബുധനാഴ്ച വൈകിട്ട് സ്കൂള്‍ വിട്ട് കാക്കയംചാലിലെ സ്റ്റോപ്പില്‍നിന്ന് ബസില്‍ കയറാന്‍ ശ്രമിക്കവെ കണ്ടക്ടര്‍ വിദ്യാര്‍ഥിനിയെ ചവിട്ടിയെന്നാണ് കേസ്. കുട്ടിയുടെ പിതാവാണ് പരാതി നല്‍കിയത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."