സ്‌ഫോടക വസ്തുക്കളുമായി രണ്ട് പേര്‍ അറസ്റ്റില്‍
കുമളി: രേഖകളില്ലാതെ തമിഴ്‌നാട്ടില്‍ നിന്നും കടത്തിക്കൊണ്ട് വന്ന സ്‌ഫോടക വസ്തുക്കളുമായി രണ്ടു പേരെ അറസ്റ്റു ചെയ്തു.
തമിഴ്‌നാട്, തേനി, ഉത്തമ പാളയം സ്വദേശിശെല്‍വം (45), ധര്‍മ്മന്‍(47) എന്നിവരെയാണ് അതിര്‍ത്തിയിലെ വാഹന പരിശോധനയ്ക്കിടെ എക്‌സൈസ് സംഘം പിടികൂടിയത്. ഇവരെ പിന്നീട് കുമളി പൊലിസിനു കൈമാറി.ബൈക്കില്‍ അതിര്‍ത്തി കടന്നെത്തിയ ഇരുവരുടെയും പക്കല്‍ നിന്നും സ്‌ഫോടനത്തിനുപയോഗിക്കുന്ന 50 പശയും കേപ്പും മറ്റു സാധനങ്ങളും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്.പ്രദീപിന്റെ നേതൃത്വത്തില്‍ കണ്ടെടുത്തു.പാറപൊട്ടിക്കാനാണ് സ്‌ഫോടകവസ്തുക്കള്‍ കൊണ്ടുവന്നതെന്നാണ് പ്രതികള്‍ പൊലിസിനോട് പറഞ്ഞത്. ശ്രീലങ്ക സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ അന്വേഷണത്തിനായി പൊലിസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. എക്‌സ്പ്‌ളോസീവ് ലൈസന്‍സ് ഉള്‍പ്പടെ രേഖകള്‍ കൈവശമില്ലാതിരുന്നതും അറസ്റ്റിന് കാരണമായി. പ്രതികളെ കോടതി റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."