എ.ബി.സി പദ്ധതി: ജില്ലയില്‍ 3913 നായ്ക്കളെ വന്ധ്യംകരിച്ചു
കാസര്‍കോട്: ജില്ലാ പഞ്ചായത്തിന്റെ എ.ബി.സി കാസര്‍കോട് പദ്ധതി പ്രകാരം ജില്ലയില്‍ 2018 ജൂലൈ 31 വരെ 3913 നായ്ക്കളെ വന്ധ്യംകരിച്ചതായി മോണിറ്ററിങ് കമ്മിറ്റി യോഗത്തില്‍ അറിയിച്ചു. ജൂലൈ മാസത്തില്‍ മാത്രം 252 നായ്ക്കളെ വന്ധ്യംകരിച്ചു.
കാഞ്ഞങ്ങാട് നഗരസഭയിലാണ് ഏറ്റവും കൂടുതല്‍ നായ്ക്കളെ വന്ധ്യംകരിച്ചത്-525. കാസര്‍കോട് നഗരസഭയില്‍ 510, പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്തില്‍ 407 വീതവും വന്ധ്യംകരിച്ചു. മറ്റു തദ്ദേശ സ്ഥാപനങ്ങളിലെ വന്ധ്യംകരിച്ച നായ്ക്കളുടെ വിവരം: ബദിയഡുക്ക232, ചെമ്മനാട്46, ചെങ്കള107, കുമ്പള222, മധൂര്‍203, മൊഗ്രാല്‍പുത്തൂര്‍64, മംഗല്‍പ്പാടി 84, മൂളിയാര്‍ 55, ഉദുമ 215, പള്ളിക്കര 164, മീഞ്ച 116, പൂത്തിഗെ 47, അജാനൂര്‍ 18, മഞ്ചേശ്വരം 172, ചെറുവത്തൂര്‍ 109, നീലേശ്വരം 151, തൃക്കരിപ്പൂര്‍ 25, മടിക്കൈ 18, മുള്ളേരിയ 119, പെര്‍ള 94, വോര്‍ക്കാടി 37, കുമ്പടാജെ 23, പൈവളിഗെ 55, ബേഡഡുക്ക 77, പിലിക്കോട് 18. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മാ ഫിലിപ്പ്, ചീഫ് വെറ്ററിനറി ഓഫിസര്‍ ഡോ. ബി.വി ബാലചന്ദ്രറാവു, എ.ആര്.എഫ് ഡോ. ശബരീഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."