HOME
DETAILS
MAL
വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവല്‍ക്കരണം അവസാനിപ്പിക്കണം: കെ.എസ്.ടി.യു
backup
July 21 2016 | 22:07 PM
കോഴിക്കോട്: വിദ്യാഭ്യാസ മേഖലയെ രാഷ്ട്രീയവല്ക്കരിക്കാനായി അക്കാദമിക രംഗത്തു കഴിവുതെളിയിച്ച അധ്യാപകരെ കൂട്ടത്തോടെ പിരിച്ചുവിട്ട നടപടി അപലപനീയമാണെന്നും ഇത്തരം നീക്കം അവസാനിപ്പിക്കണമെന്നും കേരള സ്കൂള്‍ ടീച്ചേഴ്സ് യൂനിയന്‍ (കെ.എസ്.ടി.യു) റവന്യൂ ജില്ലാ കമ്മിറ്റി കൗണ്‍സില്‍.
ജില്ലാ പ്രസിഡന്റ് പി.കെ അസീസ് അധ്യക്ഷനായി. സംസ്ഥാന ട്രഷറര്‍ വി.കെ മൂസ, ജില്ലാ ജനറല്‍ സെക്രട്ടറി ടി.പി അബ്ദുല്‍ ഗഫൂര്‍, ട്രഷറര്‍ കെ. അബ്ദുല്‍ ലത്തീഫ്, എം.പി.കെ അഹമ്മദ് കുട്ടി, ഒ.കെ കുഞ്ഞബ്ദുല്ല, എം.പി അബ്ദുല്‍ റസാഖ്, സി.എച്ച് മൊയ്തു, കല്ലൂര്‍ മുഹമ്മദലി, വി.കെ മുഹമ്മദ് റഷീദ്, എ.പി അസീസ്, കെ.എം.എ നാസര്‍, പി.പി ജാഫര്‍, വി.എം അശ്റഫ്, എ.കെ കൗസര്‍, റഹ്മാന് ചോമ്പാല സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."