HOME
DETAILS
MAL
മകളെ വിറ്റെന്നാരോപിച്ച് പിതാവിനെ അടിച്ചുകൊന്നു
backup
September 09 2020 | 00:09 AM
ലക്നൗ: യു.പിയിലെ മെയിന്‍പുരിയില്‍ 16കാരിയായ മകളെ വിറ്റെന്നാരോപിച്ച് പിതാവിനെ ഒരുസംഘം ആളുകള്‍ തല്ലിക്കൊന്നു. 45കാരനായ സര്‍വേഷ് ദിവാകറാണ് കൊല്ലപ്പെട്ടത്.
ഇദ്ദേഹവും 16കാരിയായ മകളും ഒന്നിച്ചായിരുന്നു താമസം. മകള്‍ പഠനത്തോടൊപ്പം മറ്റു വീടുകളില്‍ ജോലിക്കും പോയിരുന്നു. എന്നാല്‍, സാമ്പത്തിക പ്രയാസത്തിലായതോടെ മകളെ പിതാവ് നോയിഡയിലെ ബന്ധുവീട്ടിലേക്ക് അയച്ചു. എന്നാല്‍, 16കാരിയെ ദിവാകറിന്റെ വീട്ടില്‍ കാണാതായതോടെ പിതാവ് മകളെ വിറ്റെന്നാരോപിച്ച് ദിവാകറിനെ ജനക്കൂട്ടം മര്‍ദിക്കുകയും അദ്ദേഹം മരിക്കുകയുമായിരുന്നു.
പട്ടികജാതിക്കാരനായ ദിവാകറിനെ ഉയര്‍ന്ന ജാതിക്കാരാണ് അക്രമിച്ചതെന്നാണ് വിവരം.
ഇതിന്റെ വിഡിയോ പുറത്താകുകയും ചെയ്തതോടെ സംഭവത്തില്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."