HOME
DETAILS
MAL
ജനങ്ങളുടെ ആശങ്കയകറ്റണം: യൂത്ത് ലീഗ്
backup
July 21 2016 | 22:07 PM
കിനാലൂര്‍: പനങ്ങാട് പഞ്ചായത്തിലെ തച്ചംപൊയില്‍ പ്രദേശത്തുകൂടി കടന്നു പോകുന്ന ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിയുടെ സര്‍വ്വെ നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പ് പ്രദേശവാസികളുടെ ആശങ്ക അകറ്റണമെന്ന് മുസ്ലിം യൂത്ത് ലീഗ് പനങ്ങാട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. യൂത്ത് ലീഗ് പ്രസിഡന്റ് മുഹമ്മദ് ഷാഫി ആശാരിക്കല്‍ അധ്യക്ഷനായി.
പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ഇ.പി അബ്ദുല്‍ ലത്തീഫ് മാസ്റ്റര്‍, യൂത്ത് ലീഗ് സെക്രട്ടറി ഷംസീര്‍ ആശാരിക്കല്‍, ഷാനവാസ് കുറുമ്പൊയില്‍ റിയാസ്, നൗഫല്‍ തലയാട്, ഫൈസല്‍ എടവന സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."