ഗെയില്‍ വാതക പൈപ്പ്ലൈന്: സര്‍വേ നാട്ടുകാര്‍ തടഞ്ഞു
കിനാലൂര്‍: കൊച്ചി-മംഗളൂരു വാതക പൈപ്പ്ലൈന് പദ്ധതിക്കു വേണ്ടി സര്‍വേ നടത്താനെത്തിയ ചീഫ് മാനേജര്‍ വിജുവിന്റെ നേതൃത്വത്തിലുള്ള സംഘത്തെ നാട്ടുകാര്‍ തടഞ്ഞു. പൈപ്പ്ലൈന് കടന്നുപോകുന്ന പനങ്ങാട് പഞ്ചായത്തിലെ കിനാലൂര്‍ തച്ചംപൊയില്‍ പള്ളിക്കു സമീപമാണ് സര്‍വേക്കെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ സംഘടിച്ചെത്തി തടഞ്ഞത്.
കഴിഞ്ഞ ദിവസം സര്‍വേ നാട്ടുകാര്‍ തടസപ്പെടുത്തിയതിനാല്‍ ഗെയില്‍ ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം എസ്.ഐ ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലിസ് സ്ഥലത്ത് ക്യാംപ് ചെയ്തിരുന്നു. തച്ചംപൊയില്‍ പ്രഭാകരന്, പുളിക്കുഴില് ഇബ്രാഹീം ഹാജി, പൂമഠത്തില്‍ രാഘവന് നായര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സര്‍വേ തടഞ്ഞത്. ജനവാസ കേന്ദ്രത്തിലൂടെ ഗെയില്‍ പൈപ്പ്ലൈന് പദ്ധതി കൊണ്ടുവരാനുള്ള അധികൃതരുടെ നടപടി അംഗീകരിക്കാനാകില്ലെന്നും സര്‍വേ നടപടികള്‍ നിര്‍ത്തിവച്ചു ജനങ്ങളുമായി തുറന്ന ചര്‍ച്ചയ്ക്കു തയാറാകണമെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഇ.പി അബ്ദുല്‍ ലത്തീഫ് മാസ്റ്റര്‍ സ്ഥലത്തെത്തി ഭാരവാഹികളുമായി ചര്‍ച്ച നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."