മുഅല്ലിം ഡേ രണ്ടിന്; ജില്ലയില്‍ വിപുലമായ ഒരുക്കങ്ങള്‍
കല്‍പ്പറ്റ: സെപ്റ്റംബര്‍ രണ്ടിന് നടക്കുന്ന മുഅല്ലിം ഡേയുടെ ഭാഗമായുള്ള പരിപാടികള്‍ക്കായി ജില്ലയിലെ മദ്‌റസകളില്‍ വിപുലമായ ഒരുക്കങ്ങള്‍.
രാവിലെ മദ്‌റസാ പരിധിയിലെ മഹല്ല് ഖബര്‍സ്ഥാന്‍ സിയാറത്തോടെയാണ് ഓരോ മദ്‌റസകളിലും പരിപാടികള്‍ക്ക് തുടക്കമാകുക. തുടര്‍ന്ന് മദ്‌റസാ സമ്മേളനം, കുടുംബ സംഗമം, തസ്‌കിയത്ത്, ആദര്‍ശം, ജംഇയത്തുല്‍ മുഅല്ലിമീന്‍ പ്രവര്‍ത്തനങ്ങള്‍, പ്രമേയ വിശദീകരണം എന്നിവ നടക്കും. തുടര്‍ന്ന് ആദരിക്കല്‍ ചടങ്ങ് നടക്കും. കൂടുതല്‍ കാലം മദ്‌റസ മഹല്ല് ഭാരവാഹികളായി സേവനം ചെയ്ത 60 വയസ് കഴിഞ്ഞ മുതിര്‍ന്ന പൗരന്മാരെ പിന്നീട് ഉപകരിക്കുന്ന വസ്തു ഉപഹാരമായി നല്‍കി ആദരിക്കും.
മജ്‌ലിസുന്നൂര്‍, ബുര്‍ദ, ആലാപനം ദിക്‌റ് ദുആ തുടങ്ങിയ പരിപാടികളും നടക്കും. പ്രാദേശികരായ പ്രമുഖരെ പങ്കെടുപ്പിച്ച് കൊണ്ടാവും പരിപാടികള്‍ നടക്കുക. മധുരപാനീയ വിതരണവും നടക്കും. പരിപാടി മദ്‌റസകളില്‍ വന്‍ വിജയമാക്കണമെന്ന് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ജനറല്‍ സെക്രട്ടറി അശ്‌റഫ് ഫൈസി പനമരം മദ്‌റസ മാനേജ്‌മെന്റ് ഭാരവാഹികളോടും മുഅല്ലിംഅങ്ങളോടും രക്ഷിതാക്കളോടും അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."