അങ്കമാലി റിപ്പര്‍ മോഡല്‍ കൊലപാതകം: പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നു
അങ്കമാലി: ടൗണില്‍ നടന്ന റിപ്പര്‍ മോഡല്‍ കൊലപാതക കേസിലെ പ്രതിയെ സംഭവസ്ഥലത്ത്് തെളിവെടുപ്പിനായി കൊണ്ടുവന്നു. കാസര്‍കോട് ചെര്ങ്ങള ബെര്‍ക്ക വീട്ടില്‍ ശിവന്‍കുട്ടി രാജനെ(58)യാണ് ഇന്നലെ വൈകീട്ട് അങ്കമാലി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മുഹമ്മദ് റിയാസ്,എസ്.ഐ.എന്‍.എ.അനൂപ്,എ.എസ്.ഐ സുകേശന്, സി.പി.ഒമാരായ ബിജീഷ്,ജിസ്മോന് എന്നിവരുള്‍പ്പെട്ട സംഘമാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്. റിമാന്‍ഡിലായിരുന്ന പ്രതിയെ തെളിവെടുപ്പിനായി ഇന്നലെ കസ്റ്റഡില്‍ വാങ്ങുകയായിരുന്നു.
നാല് ദിവസത്തേയ്ക്കാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. സ്വദേശമായ കാസര്‍കോടും ഇയാള്‍ ഒളിച്ചുകഴിഞ്ഞിരുന്ന ഇടങ്ങളിലുമെല്ലാം തെളിവെടുപ്പിനായി കൊണ്ടുപോകേണ്ടതുണ്ട്. മാര്‍ച്ച് 10ന് രാത്രിയില്‍ അങ്കമാലി ടൗണിലെ ഒരു പഴക്കടയുടെ വരാന്തയിലാണ് കൊലപാതകം നടന്നത്. കടവരാന്തയില്‍ ഉറങ്ങുകയായിരുന്ന ചാലക്കുടി കുറ്റിച്ചിറ അംബേദ്കര്‍ കോളനി ചാലപറമ്പന് വീട്ടില്‍ ജനാര്‍ദനന്റെ മകന് സത്യനെ(45) കരിങ്കല്ലിന് ഇടിച്ച് കൊലപ്പെടുത്തിയെന്ന കേസിലാണ് അറസ്റ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."